Flash News

“താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്‍മ്മങ്ങള്‍ തന്‍ ഫലം താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ”; ഹണിട്രാപ്പില്‍ കുടുങ്ങിയത് വരുണ്‍ ഗാന്ധിയെങ്കില്‍ അത് മനേക ഗാന്ധിക്ക് കിട്ടിയ തിരിച്ചടി

October 24, 2016

varun_maneka_gandhi_facebook_varun750x500-compressedകേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയുടെ ലൈംഗിക ചിത്രങ്ങളാണ് നവ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. വരുണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി നേതൃത്വം മൗനം പാലിക്കുകയാണ്.

കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ആള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വരുണ്‍ ഗാന്ധിയാണോ എന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഇല്ല. ഹണി ട്രാപ്പില്‍ കുടുങ്ങിയ വരുണ്‍ ഗാന്ധിയാണ് ചിത്രത്തിലുള്ളതെന്നും അങ്ങനെയല്ല മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് അതെന്നും പറയപ്പെടുന്നു. സത്യാവസ്ഥ എന്തുതന്നെയായാലും വരുണിന്റെ ചിത്രങ്ങള്‍ കാലം മനേക ഗാന്ധിയ്ക്ക് കാത്തുവച്ച തിരിച്ചടിയായി.

1978 ല്‍ അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന്റെ മകന്‍ സുരേഷ് റാം ഒരു യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഫോട്ടോകള്‍ ‘പ്രതിരോധ രഹസ്യങ്ങള്‍ ചൈനീസ് എംബസിക്കു ചോര്‍ന്നു ‘ എന്ന തലക്കെട്ടുമായി 1,20,000 കോപ്പികളോടെ സൂര്യ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു.

hot-pictures-of-varun-gandhiകേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ ശക്തനായ എതിരാളി എന്ന നിലയിലും ജഗ്ജീവന്‍ റാം അന്ന് ശ്രദ്ധേയനാണ്. ഭാവിയിലെ പ്രധാനമന്ത്രി ആയേക്കാവുന്ന ആദ്യ ദളിത് വംശജനും ഇന്ത്യ അന്ന് കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയ നേതാവും എന്നുവരെ അദ്ദേഹത്തിന് വിശേഷണങ്ങള്‍ ഉണ്ടായിരുന്ന കാലം. അക്കാലത്ത് തന്നെ ചില കേസുകള്‍ ഇന്ദിരാഗാന്ധിയുടെ കസേരയെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിരുന്നു. ഇന്ദിര വീണാല്‍ അടുത്ത ഊഴം ജഗ്ജീവന്‍ റാമിന് തന്നെ.

ജഗ്ജീവന്‍ റാമിന്റെ മകനാണ് സുരേഷ് റാം. കേന്ദ്ര മന്ത്രിയുടെ മകനാണ് എന്നതൊഴിച്ചു രാഷ്ട്രീയത്തില്‍ ഒരു പങ്കും സുരേഷ് റാമിന് ഉണ്ടായിരുന്നില്ല . ഇക്കാരണം ഒന്നുകൊണ്ട് മാത്രം നഗ്നഫോട്ടോകള്‍ എല്ലാവര്‍ക്കും ലഭിച്ചിരുന്നെങ്കിലും ഒരു മാധ്യങ്ങങ്ങളും ഇത് പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെട്ടില്ല. പക്ഷെ സൂര്യ മാസിക മാത്രം അത് പ്രസിദ്ധീകരിച്ചു. തികച്ചും വ്യക്തിപരമെന്ന് വിലയിരുത്തി മറ്റ് മാധ്യമങ്ങള്‍ തഴഞ്ഞ ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച സൂര്യയുടെ പത്രാധിപര്‍ സാക്ഷാല്‍ മനേക ഗാന്ധി ആയിരുന്നു. ഇന്ന് നഗ്ന-ലൈംഗിക ചിത്രങ്ങളുമായി വിവാദത്തിലായിരിക്കുന്ന വരുണ്‍ ഗാന്ധിയുടെ അമ്മ. കേന്ദ്ര വനിതാ ശിശു സംരക്ഷണ മന്ത്രിയും, എപിയും, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ മനേകാ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ ഇളയ മകന്‍ വിമാനാപകടത്തില്‍ മരിച്ച സഞ്ജയ് ഗാന്ധിയുടെ ഭാര്യ. ഇന്ദിരാ ഗാന്ധിയ്ക്ക് വേണ്ടി ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണ തന്ത്രജ്ഞന്റെ ഭാവി ഗാന്ധി കുടുംബം വേരോടെ പിഴുതെറിഞ്ഞു. വരുണ്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ മനേകയ്ക്ക് കാലം കാത്തു വെച്ച തിരിച്ചടിയാണ്.

വരുണിന്റെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കേണ്ട കാര്യമില്ല എന്ന് മാധ്യമ മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാന്‍ ജഗ് ജീവന്‍ റാം-സുരേഷ് റാം സംഭവം തന്നെ മാതൃകയാണ്. ആ മാതൃകയ്ക്ക് തുടക്കമിട്ടത് മനേകാ ഗാന്ധി തന്നെ.

varun

Behind the scenes; KHUSHWANT SINGH
http://www.echarcha.com/forum/archive/index.php/t-25710.html

I was editor of the National Herald in 1978. We were not paid any salary then as the Congress was short on funds. Indira Gandhi was out of power after the Emergency debacle swept the Janata Party to power.

Her daughter-in-law Maneka Gandhi had started a magazine called Surya and Indira Gandhi asked me to help her out with the magazine.

Earlier Amteshwar Anand, Maneka’s mother who claimed to be my distant relative had personally visited me at my residence with Indira Jaising and sought my help for Maneka’s magazine Surya. One fine Sunday morning, an important day for a sardar as he has to wash his hair that day, they arrived unannounced draped in chiffon and perfume only to be greeted by me in a sardarji’s kachcha (underwear) with my hair, a tangled mane, wet and streaming open.

maneka-gandhi-indira-gandhi-varun-gandhiThey requested me to help Maneka with the magazine she was planning to launch Surya. I relented.

I worked with Surya as the consulting editor and would invariably end up writing or rewriting all the stories.

One day when I reached the National Herald office, I saw an envelope lying on my table. I opened the envelope, had one look and recognised who was in the picture.

If the Kamasutra has 64 poses of making love, this one certainly had 10. By evening, an interesting development took place. An emissary arrived from Jagjivan Ram saying that if the pics were not published, Jagjivan Ram would dump Morarjee and join Indira Gandhi. I took the pictures to Indira Gandhi and showed them to her.

I conveyed the message to Indira Gandhi and she said: “First ask him to dump Morarjee and then only will I guarantee the pictures will not be published”. It never happened. Maneka was very keen to use the pics in her magazine Surya.

j-5

മനേക ഗാന്ധി 1978-ല്‍ സൂര്യ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫോട്ടോ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top