ന്യൂയോര്‍ക്ക് പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ എം.ജി ജോണ്‍സണ് യാത്രയയപ്പ് നല്‍കി

ppf_fairwell1ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്തുത്യര്‍ഹമായ സഭാസേവനത്തിനുശേഷം ചിക്കാഗോയിലേക്ക് സ്ഥലം മാറിപ്പോകുന്ന ന്യൂയോര്‍ക്ക് പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് അംഗവും എല്‍മോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം.ജി. ജോണ്‍സണ് ന്യൂയോര്‍ക്ക് പാസ്റ്ററല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

മികവുറ്റ സംഘാടകനും, തികഞ്ഞ ആത്മീയനും, ഊര്‍ജസ്വലതയോടുകൂടി പ്രതിഫലേച്ഛകൂടാതെ ശുശ്രൂഷിക്കുകയും ചെയ്യുന്ന പാസ്റ്റര്‍ എം.ജി. ജോണ്‍സണ്‍ പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പിനു വേണ്ടി ചെയ്ത സേവനങ്ങള്‍ വലിയ അനുഗ്രഹം തന്നെയായിരുന്നുവെന്ന് അംഗങ്ങള്‍ പ്രസ്താവിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. ഉപദേശ ഐക്യമുള്ള ശുശ്രൂഷകര്‍ ഒന്നിച്ചുകൂടി വന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ആത്മീയ പ്രവര്‍ത്തനമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ആറു വര്‍ഷമായി ഈ കൂട്ടായ്മ ന്യൂയോര്‍ക്കില്‍ നടന്നുവരുന്നു. യുവാക്കളുടെ ഒരു പ്രത്യേക കൂടിവരവും, പ്രെയര്‍ലൈന്‍ പ്രയറും, ഫെല്ലോഷിപ്പിന്റെ നിയന്ത്രണത്തില്‍ നടന്നുവരുന്നു.

പാസ്റ്റര്‍മാരായ ബാബു തോമസും, ജേക്കബ് ജോര്‍ജും ഫെല്ലോഷിപ്പിന്റെ ഏകോപകരായി പ്രവര്‍ത്തിച്ചുവരുന്നു.

ppf_fairwell2

Print Friendly, PDF & Email

Leave a Comment