തന്‍െറ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹരജി നിലനില്‍ക്കുന്നതല്ലെന്ന വീണ ജോര്‍ജിന്‍െറ ഹരജി തള്ളി

veena-georgeപത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ തന്‍െറ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹരജി നിലനില്‍ക്കുന്നതല്ലെന്നും പ്രാഥമിക വാദം കേട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് വീണ ജോര്‍ജ് എം.എല്‍.എ സമര്‍പ്പിച്ച നിലനില്‍പ് ഹരജി ഹൈകോടതി തള്ളി. ഹരജി നിലനില്‍ക്കുന്നതാണെന്നും നടപടി തുടരുന്നതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വീണ ജോര്‍ജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഫോറം 26 സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം മനഃപ്പൂര്‍വം മറച്ചുവെച്ചതായി കെ. ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് ഏജന്‍റ് വി.ആര്‍. സോജിയാണ് ഹരജി നല്‍കിയത്.

വീണ ജോര്‍ജിന്‍െറ ഭര്‍ത്താവിന്‍െറ വിദേശബാങ്ക് അക്കൗണ്ടുകള്‍, വിദേശ കമ്പനികളുമായുള്ള ബന്ധം, കേരളത്തിലെ ചില ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ എന്നിവ മറച്ചുവെച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പ് കമീഷന്‍െറ സര്‍ക്കുലര്‍ പ്രകാരം വിദേശ ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വിദേശരാജ്യങ്ങളിലെ ആസ്തി ഇവയൊക്കെ സ്ഥാനാര്‍ഥി വെളിപ്പെടുത്തേണ്ടതുണ്ട്. വീണയുടെ ഭര്‍ത്താവിന് ദുബൈ ആസ്ഥാനമായ കമ്പനിയുമായി ബന്ധമുള്ളതായും ഹരജി ഫയല്‍ ചെയ്ത സോജി പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment