സിഖ് വംശജനെ വംശീയാധിക്ഷേപം നടത്തിയയാള്‍ക്കെതിരെ കേസെടുത്തു

singhബേക്കേഴ്‌സ് ഫീല്‍ഡ് (കാലിഫോര്‍ണിയ): സിഖ് വംശജനെ വംശീയമായി അധിക്ഷേപിക്കുകയും ദേഹത്തേക്കു വെളളമൊഴിക്കുകയും ചെയ്ത ഡേവിസ് സ്‌കോട്ടി (40) നെതിരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കേസെടുത്തു.

കലിഫോര്‍ണിയ അവന്യു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയ ബല്‍മീത് സിംഗിനെ ഡേവിസ് സ്‌കോട്ട് ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. ഒക്ടോബര്‍ 22 നാണ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ലിസാ ഗ്രീന്‍ സ്കോട്ടിനെതിരെ ‘ഹേറ്റ് ക്രൈം’ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി മാധ്യമങ്ങളെ അറിയിച്ചത്.

സംഭവത്തിന് ദൃക്സാക്ഷികളായവര്‍ തന്റെ നേരെ നടന്ന ആക്രമണത്തെ ചോദ്യം ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്നതാണ് തന്നെ ഏറ്റവും വേദനിപ്പിച്ചതെന്ന് ബല്‍മീത് സിംഗ് പറഞ്ഞു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇതുപോലൊരു തിക്താനുഭവമുണ്ടായത് ഒരിക്കലും മറക്കാനാവില്ല എന്നും സിംഗ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment