ക്യാരറ്റ് ആരോഗ്യത്തിന് നല്ലത്; എന്നാല്‍ ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് ഹാനികരം..?

carrot-juice-recipesഎല്ലാ ദിവസവും ഓരോ ക്യാരറ്റ് വീതം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. പച്ചക്കറി-പഴവര്‍ഗ്ഗ ഇനത്തില്‍പ്പെടുന്ന ക്യാരറ്റില്‍ നല്ല വിറ്റാമിനുകളും മിനറല്‍ കണ്ടന്റുകളും അടങ്ങിയിട്ടുള്ളതായും അവര്‍ വ്യക്തമാക്കുന്നു.

വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള ക്യാരറ്റ് ജ്യൂസ് ഉദര ആരോഗ്യത്തിന് ഉത്തമമാണ്. ആള്‍സര്‍, ഗ്യാസ്ട്രിക്സ്, ഡയേറിയ തുടങ്ങിയ വിവധ ഉദര രോഗങ്ങള്‍ക്ക് ക്യാരറ്റ് ഗുണം ചെയ്യുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.

അമിത വണ്ണം , രക്തത്തിലെ വിഷാംശം, മോണ രോഗങ്ങള്‍, ഉറക്കമില്ലായ്മ, പിത്തസഞ്ചിയിലെ കല്ല്, കരള്‍ രോഗങ്ങള്‍ മുതല്‍ അല്‍ഷിമേഴ്സിനെ വരെ ചെറുക്കാന്‍ ക്യാരറ്റിന്റെ ശരിയായ ഉപയോഗം സഹായിക്കുമെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിറ്റാമിന്‍ എ, സി,ഡി,ഇ,കെ,ബി1, ബി6 എന്നിവ ഉള്‍പ്പെട്ടിട്ടുള്ള ക്യാരറ്റില്‍ ബിയോട്ടിന്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഓര്‍ഗാനിക് സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല പാലൂട്ടുന്ന അമ്മമാരില്‍ മുലപാലിന്റെ വര്‍ദ്ധനവിനും കാല്‍സ്യം സഹായകമാവുമെന്നാണ് പറയപ്പെടുന്നത്.

സൗന്ദ്യര്യത്തിനും ആരോഗ്യത്തിലും ക്യാരറ്റ് വളരെ നല്ലതാതാണ്. ക്യാരറ്റ് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല എന്നൊക്കെയാണ് നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. നാരുകളാല്‍ സമ്പുഷ്ടവും കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതുമായ പച്ചക്കറിയാണ് ക്യാരറ്റ്. എന്നാല്‍ ഇത് ജ്യൂസ് ആക്കുന്നതിലൂടെ ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്റെ അളവും പ്രോട്ടീന്റെ അളവും വളരെയേറെ കുറയും. ക്യാരറ്റ് ജ്യൂസ് ആക്കുന്നതോടെ ഇതിന്റെ മഞ്ഞ നിറം കൂടുന്നു. ഇത് നമ്മുടെ ചര്‍മ്മത്തിലുടനീളം മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

പച്ചക്കറികളില്‍ പല തരത്തിലുള്ള മാലിന്യങ്ങലും വിഷവസ്തുക്കളും അടിച്ച് ചേര്‍ക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കുന്നതോടെ ഈ മാലിന്യങ്ങളും മറ്റും അതിലേക്ക് കൂടുതല്‍ ലയിച്ചു ചേരുന്നു. അതുമൂലം വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു. കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ പ്രമേഹത്തിന്റെ അളവ് കൂട്ടുന്നതിനു ഇതൊരു കാരണമാകുന്നു. അതു കൊണ്ട് ആവശ്യത്തിനു മാത്രം ക്യാരറ്റ് ജ്യൂസ് ഉപയോഗിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment