ഹാര്‍ട്ട് ഓഫ് എഷ്യ-അഫ്ഗാനിസ്ഥാന്‍ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കും

pakistan-flag-image-free-downloadന്യൂഡല്‍ഹി: ഡിസംബറില്‍ അമൃത്സറില്‍ ചേരുന്ന ഹാര്‍ട്ട് ഓഫ് എഷ്യ-അഫ്ഗാനിസ്താന്‍ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കും. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസായിരിക്കും സമ്മേളനത്തിന് ഇന്ത്യയിലെത്തുക. എന്നാല്‍, ഇക്കാര്യം ഒൗദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യം മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പാക് പ്രതിനിധി സമ്മേളനത്തിനെത്തുന്നത്. ഇസ്ലാമാബാദില്‍ ചേരാനിരുന്ന സാര്‍ക് സമ്മേളനത്തില്‍നിന്ന്, ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. തങ്ങള്‍ ഇന്ത്യയെപ്പോലെയല്ലെന്നും അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് കാംക്ഷിക്കുന്നതെന്നുമുള്ള സന്ദേശം നല്‍കുകയാണ് സമ്മേളനത്തിലെ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.

അഫ്ഗാനിസ്താന്‍െറയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ 2011ലാണ് ‘ഏഷ്യയുടെ ഹൃദയം’ കൂട്ടായ്മക്ക് തുടക്കമിട്ടത്. അഫ്ഗാനിസ്ഥാന് പ്രമുഖസ്ഥാനം കല്‍പിക്കുന്ന കൂട്ടായ്മ ആ രാജ്യത്തിന്‍െറ അയല്‍ബന്ധങ്ങള്‍, സമാധാനം, സുരക്ഷ, വികസനം എന്നിവക്കൊപ്പം അംഗരാജ്യങ്ങളിലെ സുരക്ഷയും അഭിവൃദ്ധിയും ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിടുന്നു.

കൂട്ടായ്മയിലെ 14 അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഏകദിന സമ്മേളനത്തില്‍ പങ്കെടുക്കും. അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഒരുമിച്ചാണ് അധ്യക്ഷത വഹിക്കുക.

അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ചൈന, ഇന്ത്യ, ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാക്കിസ്ഥാന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്കി, തുര്‍ക്ക്മെനിസ്ഥാന്‍, യു.എ.ഇ എന്നിവയാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ അംഗരാജ്യങ്ങള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment