പാസ്പോര്‍ട്ടിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയ യൂത്ത് ലീഗ് നേതാവ് ഒളിവില്‍

passportകാസര്‍കോട്: പാസ്പോര്‍ട്ടിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവ് ഒളിവില്‍. മംഗല്‍പാടി പഞ്ചായത്ത് മുന്‍ അംഗവും യൂത്ത് ലീഗ് നേതാവുമായ മുഹമ്മദ് ഇഖ്ബാലാണ് ഒളിവില്‍. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതിന് കേസുണ്ട്.

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കി പാസ്പോര്‍ട്ടിന് അപേക്ഷിച്ച സംഭവത്തില്‍ ഉപ്പള സോങ്കാലിലെ മുഹ്യുദ്ദീന്‍ സഫ്വാന്‍(22), പൈവളിഗെ തവിടുഗോളിയിലെ മുഹമ്മദ് മുഫീഖ് (20), ബങ്കര മഞ്ചേശ്വരത്തെ അബ്ദുല്‍റഊഫ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

മുഹ്യുദ്ദീന്‍ സഫ്വാന്‍, മുഹമ്മദ് മുഫീഖ് എന്നിവരുടെ പാസ്പോര്‍ട്ട് അപേക്ഷ വെരിഫിക്കേഷന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അപേക്ഷയോടൊപ്പം ഇരുവരും സമര്‍പ്പിച്ചത് വ്യാജ ജനനസര്‍ട്ടിഫിക്കാറ്റാണെന്നു കണ്ടെത്തിയത്. സഫ്വാന്‍ മംഗല്‍പാടി പഞ്ചായത്തില്‍നിന്നും മുഫീഖ് കര്‍ണാടക ബണ്ട്വാള്‍ താലൂക്കില്‍ നിന്നുമുള്ള ജനന സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്. തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരേയും മുഫീഖിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അബ്ദുല്‍റഊഫിനെയും റസ്റ്റുചെയ്യുകയായിരുന്നു. സഫ്വാന് മുഹമ്മദ് ഇഖ്ബാലാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment