പക്ഷിപ്പനിയെതുടര്‍ന്ന് കുട്ടനാട്ടില്‍ രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നു

ducks-alappyആലപ്പുഴ: പക്ഷിപ്പനിയെതുടര്‍ന്ന് കുട്ടനാട്ടില്‍ രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രോഗലക്ഷണമുള്ള താറാവുകളെ മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്ന് ഇവയെ കൊന്ന് പ്രത്യേകമായി മാറ്റി സംസ്കരിക്കും. 10 ദിവസത്തേക്ക് ഇവിടെനിന്നുള്ള താറാവ് കടത്തലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധ കണ്ടത്തെിയ സ്ഥലങ്ങളില്‍നിന്നുള്ളവയെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ പാടില്ല.

തകഴി, രാമങ്കരി, പാണ്ടി, കൈനടി പ്രദേശങ്ങളിലാണ് രോഗം കണ്ടത്തെിയത്. അപ്പര്‍കുട്ടനാട്ടിലെ പള്ളിപ്പാടുനിന്നുള്ള സാമ്പ്ള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ്. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ താറാവ്-മുട്ട വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കും. കുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ മറ്റിടങ്ങളില്‍നിന്നുള്ള താറാവുകളെ ഇറക്കരുതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. താറാവ് കടത്ത് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി പ്രധാന റോഡുകളില്‍ പട്രോളിങ് ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഇപ്പോള്‍ കണ്ടത്തെിയ എച്ച് 5 എന്‍ 8 വൈറസ് ബാധ മുമ്പ് ഉണ്ടായ എച്ച് 5 എന്‍ 1 പോലെ മാരകമല്ളെന്നും ഇത് മനുഷ്യരിലേക്ക് പകരില്ളെന്നും കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. രോഗലക്ഷണമുള്ള താറാവിനെ കണ്ടത്തെിയാല്‍ ഉടന്‍ സ്ഥലത്തെ വെറ്ററിനറി സര്‍ജനെ വിവരം അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തകഴി, നീലംപേരൂര്‍, രാമങ്കരി എന്നിവിടങ്ങളില്‍ ചത്ത താറാവുകളെയാണ് ആദ്യം പരിശോധിച്ചത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലെ ലാബില്‍ ചില ലക്ഷണങ്ങള്‍ കണ്ടതിനത്തെുടര്‍ന്ന് ബംഗളൂരുവിലെ എസ്.ആര്‍.ഡി.ഡി.എല്‍ ലാബിലും പിന്നീട് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനകം 3000ത്തിലേറെ താറാവുകള്‍ ചത്തതായാണ് കര്‍ഷകര്‍ പറയുന്നത്. കോട്ടയം-ആലപ്പുഴ അതിര്‍ത്തി പ്രദേശമായ നീലംപേരൂരില്‍ 600ഓളം താറാവുകളാണ് ചത്തത്. ആറായിരത്തിലധികം താറാവുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് താറാവുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. പിന്നാലെ ഇവ ചത്തുവീഴുകയായിരുന്നു. ചത്ത താറാവുകളെ ശാസ്ത്രീയ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.ക്രിസ്മസ്, ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ താറാവിനെ വളര്‍ത്തിയത്. ഇതിനായി കര്‍ഷകര്‍ വലിയ തോതില്‍ പണവും മുടക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment