ബുധനാഴ്ച കടല്‍ ഹര്‍ത്താല്‍

blog-hidden-kerala-kolukkumalai-vizhinjam_2തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കടല്‍ നിശ്ചലമാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച കടല്‍ ഹര്‍ത്താല്‍ നടത്തും. വനാവകാശ നിയമത്തിന് സമാനമായി കടലവകാശനിയമ നിര്‍മാണം നടത്തണമെന്ന പ്രധാന ആവശ്യത്തിനൊപ്പം കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക, പെലാജിക് വല ഉപയോഗിക്കരുതെന്ന നിയമം കര്‍ശനമാക്കുക, കടലിന്‍െറ ആവാസവ്യവസ്ഥ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയും പരമ്പരാഗത മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായാണ് കടല്‍ ഹര്‍ത്താല്‍ നടത്തുന്നത്.

Print Friendly, PDF & Email

Leave a Comment