ഇറാഖില്‍ ഐ‌എസ് തീവ്രവാദികള്‍ നിര്‍മ്മിച്ച നിരവധി തുരങ്കങ്ങള്‍ കണ്ടെത്തി

isis-435718ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നിര്‍മ്മിച്ച നിരവധി തുരങ്കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചില തുരങ്കങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു.

മൊസൂളില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്കുള്ള ബിസ്ഗാര്‍ട്ടന്‍ നഗരത്തെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളാണ് കണ്ടെത്തിയത്. ഐഎസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളെ ഈ നഗരവുമായി ബന്ധിപ്പിക്കുന്ന വിധത്തിലായിരുന്നു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. എന്നാല്‍, ഈ തുരങ്ങള്‍ മാത്രം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

വൈദ്യുതിയും, താമസസൗകര്യങ്ങളും, ഭക്ഷണസാധനങ്ങളുമെല്ലാം ഈ തുരങ്കങ്ങളിലുണ്ട്.

https://youtu.be/pGaOyKcq1hk

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment