Muslim man gets wife raped by friend, says it was ‘Nikaah Halala’; വാതുവെപ്പില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി സുഹൃത്തിന് പീഡിപ്പിക്കാന്‍ കൊടുത്തു; പോലീസ് കേസെടുത്തു

muslim-woman-reuters-lജയ്പൂര്‍: വാതുവെപ്പിനെ തുടര്‍ന്ന് മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീയെ വീണ്ടും ഭാര്യയാക്കുന്നതിന് സുഹൃത്തിനെക്കൊണ്ട് പീഡിപ്പിച്ചുവെന്ന പരാതിയില്‍ 50 കാരനെതിരെ ബലാത്സംഗത്തിന് കേസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഭര്‍ത്താവിന്റെ ചതിയില്‍ അപമാനിതയായ 42 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്ക് നേരിട്ട അപമാനവും നാണക്കേടും സഹിക്കാനാകുന്നില്ലെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവ് എന്നെ സുഹൃത്തിന് ബലാത്സംഗം ചെയ്യാനായി കൊടുത്തിരിക്കുന്നുവെന്ന് കണ്ണീരോടെ അവര്‍ പറയുന്നു. എനിക്ക് അപമാനവും ദേഷ്യവും ഭയവും തോന്നുന്നുവെന്ന് അവര്‍ പറയുന്നു.

എട്ട് മാസം മുമ്പാണ് മുത്തലാഖിലൂടെ ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. 25 വര്‍ഷത്തോളം നീണ്ട വിവാഹ ബന്ധത്തിന് ശേഷമായിരുന്നു ഇത്. ഇതില്‍ പ്രായപൂര്‍ത്തിയായ രണ്ട് മക്കളുമുണ്ട്.

സുഹൃത്തുമായി ശാരീരിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയിരുന്നില്ലെന്നാണ് 42 കാരിയായ സ്ത്രീ പറയുന്നത്. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇയാള്‍ പിന്നെയും ശാരീരിക ബന്ധം പുലര്‍ത്തുമായിരുന്നു. ഇത്തരം സാഹചര്യത്തില്‍ എന്തിനാണ് നികാഹ് ഹലാലയെന്ന് താന്‍ ചോദിച്ചുവെന്നും സ്ത്രീ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് വല്ലാതെ ക്ഷീണം തോന്നിയപ്പോള്‍ ഭര്‍ത്താവ് തനിക്ക് കുറച്ച് ഗുളികകള്‍ തന്നുവെന്നും മോഹാലസ്യം തോന്നിയ തന്നെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും ഗുളികകള്‍ നല്‍കി മയക്കിയ ശേഷം സുഹൃത്തിനെ കൊണ്ട് പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. മയക്കം വിട്ടുണര്‍ന്നപ്പോള്‍ നഗ്‌നയായി സുഹൃത്തിന് സമീപം കിടക്കുന്നതാണ് കണ്ടത്. പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ബഹളം വെച്ചെങ്കിലും ഭര്‍ത്താവ് തന്നെ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി.

എന്നാല്‍ ഭര്‍ത്താവ് അനീതിയില്‍ തകര്‍ന്നുപോയ സ്ത്രീ ഒടുവില്‍ മുസ്ലിം പൗരാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തന്റെ പ്രവൃത്തി ഭാര്യയെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥയായ നികാഹ് ഹലാലയുടെ ഭാഗമാണെന്നാണ് ഇയാളുടെ വാദം.

പൊലീസ് സ്റ്റേഷനിലേക്ക് പോകവെ വഴിമധ്യേ, സുഹൃത്ത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും ചതിയില്‍ വീണുപോയ ഇവര്‍ അയാളുടെ ഭീഷണിയില്‍ ഭയക്കാതെ കേസുകൊടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുമായി തനിക്ക് നികാഹ് ബന്ധമൊന്നുമില്ല. ഇത് വ്യക്തമായ ബലാത്സംഗമാണെന്നും അല്ലാതെ ഹലാലയല്ലെന്നും സ്ത്രീ പറയുന്നു.

മുത്തലാഖ് ചര്‍ച്ചയായിരിക്കെ ഈ സംഭവം മുസ്ലിം വ്യക്തിനിയമത്തിലെ മറ്റൊരു അനീതിയെയാണ് വ്യക്തമാക്കുന്നതെന്ന് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ സഹസ്ഥാപക സാകിയ സൊമന്‍ പറഞ്ഞു. പുരോഹിതര്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ വളച്ചൊടിക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം തിരിച്ചെടുക്കണമെങ്കില്‍ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്നും പിന്നീട് വിവാഹ മോചനം നേടിയാല്‍ മാത്രമെ ആദ്യ ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാന്‍ പറ്റൂവെന്നുമാണ് പറയുന്നത്. ഇത് മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്നും നിരോധിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. മുത്തലാഖും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎംഎ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ജയ്പൂരിലെ കേസും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സാകിയ സോമന്‍ പറഞ്ഞു.

അതേസമയം തന്റെ മുന്‍ഭാര്യയും സുഹൃത്തും വിവാഹിതരാണെന്ന് കാണിച്ച് ആഗസ്റ്റ് 20 ന് തയാറാക്കിയ ജയ്പൂര്‍ സിറ്റി ഖാസിയുടെ വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയിട്ടുണ്ട്. സുഹൃത്ത് തന്നെ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട് ഭര്‍ത്താവ് ഹാജരാക്കിയ സാക്ഷ്യപത്രം വ്യാജമാണെന്നും സ്ത്രീ ആരോപിച്ചു. തന്റെ വ്യാജ ഒപ്പിട്ട് വിവാഹമോചന പത്രം തയ്യാറാക്കിയതിന് ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പും വൈദ്യ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ ബിഎംഎംഎയുടെ മേധാവി നിഷാന്ത് ഹുസൈന്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അമര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ നരേന്ദ്ര കുമാര്‍ പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി നല്‍കിയ കേസ് ബലാത്സംഗമാണെന്നും നിക്കാഹ് ഹലാലയല്ലെന്നും ജമാഅത്തെ ഇസ്ലാമി നേതാവും മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. നിക്കാഹ് ഇല്ലാതെയോ നിര്‍ബന്ധപൂര്‍വ്വമുള്ള വിവാഹത്തിലൂടെയോ ഹലാല സാധുവാകില്ല. ഇത് ബലാത്സംഗമാണെന്നും പ്രതികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

A Muslim man from Jaipur drugged his wife and forced her to sleep with a friend under the pretence of following nikah halala.

The 42-year old victim filed a complaint on charges of rape. The nikah halala, according to Muslim Personal laws, dictates that a woman must consummate her marriage with another man if she wants to go back to her former husband, with whom she has been divorced. The victim told HT, that she could not get over the insult and shame that was meted out on her. She expressed her anger and said that her husband had her raped by his friend. “I feel angry, depressed, scared”, she cried.

The woman informed that her husband is also her cousin and had divorced her some 8 months ago. They had been married for 25 years before that. The couple also happens to have two grown up sons.

The woman further informs that her husband used to insist her to sleep with his friends despite her refusing repeatedly. She talks about their divorce and says that her denial angered him one day and he gave her a ‘triple talaq’. where this gets interesting though that he still lived with her and had physical relations. “So why the need for halala?”, the woman asks. She talks about the day she was raped and says that her husband took her to his friend’s house for a drive and then drugged her with tablets. After reaching the friend’s house, she was made to swallow more tablets following which she passed out. She says that the next thing she remembered was waking up naked to his friend.

The husband then came into the room as she shouted and warned her not to fuss over it. When the woman went to a police station and the Muslim civil rights campaigners’ to report the case, he showed her a video clip of her in compromising position with his friend. The victim, though, did not pay any attention to these threats and immediately lodged a case of rape and cheating against him and his friend. Even Mohammed Iqbal of the Jamaat-e-Islami Hind, a part of the All India Muslim Personal Law Board, which is opposing the Uniform Civil Code agreed that since she was not married to the man, it was a case of rape must be punished.

Print Friendly, PDF & Email

Leave a Comment