Flash News

പാക്കിസ്ഥാന്റെ ജലവൈദ്യുതി പദ്ധതിക്ക് എ.ഡി.ബി ധനസഹായമില്ല

October 28, 2016

download-1ഇസ്ലാമാബാദ്: സിന്ധു നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിഫലമായി. പദ്ധതിക്കുള്ള ധനസഹായം ഇന്ത്യയുടെ എതിര്‍പ്പ് മൂലം ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് നിരസിച്ചു.

ഗില്‍ഗിത് ബല്‍തിസ്താനില്‍ 4500 മെഗാ വാട്ട് ജലവൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ദിയാമര്‍ഭാഷ ഡാം പദ്ധതിയാണ് ഇതോടെ പാക്കിസ്ഥാന് നിര്‍ത്തിവെക്കേണ്ടിവന്നത്. പദ്ധതിക്കായി 1400 കോടി ഡോളര്‍ ധനസഹായമാണ് നേരത്തെ പാക്കിസ്ഥാന്‍ എ.ഡി.ബിയോട് ആവശ്യപ്പെട്ടത്. തങ്ങള്‍ അവകാശവാദമുന്നയിക്കുന്ന മേഖലയിലാണ് ഡാം പണിയാനുദ്ദേശിക്കുന്നതെന്ന ഇന്ത്യയുടെ വാദം പരിഗണിച്ചാണ് എ.ഡി.ബിയുടെ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top