തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമാണെങ്കിലും വരുന്ന വേനല്‍കാലത്ത് ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നം പരിഹരിക്കാന്‍ 300 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടിവരും. മാര്‍ച്ച് മുതല്‍ മേയ് വരെ പീക്ക് സമയത്തെ ഊര്‍ജാവശ്യം നിറവേറ്റാന്‍ 200 മെഗാവാട്ടും മറ്റ് സമയങ്ങളിലേക്കായി 100 മെഗാവാട്ടുമാണ് വാങ്ങുക. ഇതിന് 100 കോടി വേണ്ടിവരും. വൈദ്യുതി നിലയങ്ങളില്‍നിന്ന് ഉല്പാദിപ്പിച്ചാല് 220 കോടിയായി ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഇക്കുറി അണക്കെട്ടുകളില്‍ നീരൊഴുക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ 57 ശതമാനം കുറവാണ്. ഇത്രയും ജലദൗര്‍ലഭ്യം ഇതിനുമുമ്പുണ്ടായിട്ടില്ല. മഴക്കുറവ് രൂക്ഷമായ 2012-13 കാലയളവില്‍ പോലും ഇതിനേക്കാള്‍ ഭേദമായിരുന്നു അവസ്ഥ. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ കുറവാണ് ഇതിന് കാരണം. തുലാവര്‍ഷം പ്രതീക്ഷിച്ച അളവില്‍ ലഭിച്ചില്ലെങ്കില്‍ സ്ഥിതി അതിരൂക്ഷമാകും.
ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും, ഫാനും, കമ്പ്യൂട്ടറും ഗാര്‍ഹികോപകരണങ്ങളും ഓഫ് ചെയ്യണം. ഊര്‍ജക്ഷമത കൂടിയ ഉപകരണങ്ങള്‍ ഉപയോഗിക്കണം. സര്‍ക്കാര്‍ തലത്തിലും ജനകീയതലത്തിലും ശ്രമിച്ചാല്‍ പ്രതിസന്ധി തരണംചെയ്യാം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply