Flash News

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമമമെന്ന്

October 29, 2016

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

കോട്ടയം: ശബരിമല മണ്ഡല, മകരവിളക്ക് ആഘോഷത്തിന് ഒരുക്കം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്‍െറ പ്രവര്‍ത്തനത്തിലെ ന്യൂനതകള്‍ കണ്ടത്തെി പെരുപ്പിച്ചു കാട്ടാന്‍ ചില വകുപ്പുകള്‍ ശ്രമിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. സൗകര്യം ഒരുക്കേണ്ടവര്‍ തന്നെയാണ് ഇതിനു പിന്നില്‍. അന്നദാനം, വഴിപാട് എന്നിവയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് വരുമാനമുണ്ടായിരുന്നത് നിര്‍ത്തലാക്കി അതും ബോര്‍ഡിന് ലഭ്യമാക്കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്നദാനത്തിന് സപൈ്ളയര്‍ ചാര്‍ജിനത്തില്‍ ദേവസ്വം മാനേജര്‍ക്ക് ലഭിച്ചിരുന്ന തുക ഇനി ദേവസ്വത്തിനു ലഭിക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ദേവസ്വം ബോര്‍ഡിനു വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങള്‍.

സന്നിധാനത്ത് മാത്രമായി മണിക്കൂറില്‍ 2000 ലിറ്റര്‍ കുടിവെള്ളം നല്‍കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റിയും ഉറപ്പുവരുത്തും. പമ്പയില്‍നിന്നുള്ള രണ്ടു പാതകളിലും ശുദ്ധീകരിച്ച വെള്ളം ആവശ്യാനുസരണം വിതരണം ചെയ്യും. നിലവിലുള്ള ചുക്കുവെള്ള കൗണ്ടര്‍ നവീകരിച്ചു. ഇവിടെനിന്ന് ദിവസം 1000 പേര്‍ക്ക് ചുക്കുവെള്ളം നല്‍കും. ആറു ശബരിതീര്‍ഥം കൗണ്ടറുകളും ആരംഭിച്ചു. പ്ളാസ്റ്റിക് കുപ്പികള്‍ക്ക് നിരോധമുള്ളതിനാല്‍ ശുദ്ധീകരിച്ച വെള്ളം സുലഭമായി വിതരണം ചെയ്യും.

രണ്ടു വഴികളിലും ഓക്സിജന്‍ പാര്‍ലറുകളോടു കൂടിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍റര്‍ സ്ഥാപിക്കും. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായ ജനറേറ്റര്‍ ഏര്‍പ്പെടുത്തും. പമ്പയില്‍ മനുഷ്യ വിസര്‍ജം ഒഴുക്കാതിരിക്കാന്‍ ആറു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഫോല്‍ഡിങ് ടാങ്ക് സ്ഥാപിക്കും. ഈ ടാങ്കില്‍നിന്ന് എസ്.ടി.പിയിലേക്ക് പമ്പ് ചെയ്യും.

ഒരേസമയം 5000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന അന്നദാന മണ്ഡപമാണ് ലക്ഷ്യമിട്ടതെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. എങ്കിലും 2000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പമ്പയില്‍ 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. അന്നദാന ട്രസ്റ്റും രൂപവത്കരിച്ചു. 5000 തീര്‍ഥാടകര്‍ക്ക് വിരിഷെഡും തയാറാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രം ഇത്തവണയുണ്ടാകും.  ഉച്ചക്ക് 12ന് ശേഷം വരുന്ന തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകത്തിന് അടുത്ത ദിവസംവരെ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ അന്നുതന്നെ നെയ്യ് തോണിയില്‍ നെയ്യ് നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ശബരിമല മൊബൈല്‍ ആപ് ഒരാഴ്ചക്കകം നിലവില്‍ വരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top