“പിറന്നാള്‍ മരത്തണലില്‍ ” ലോഗോ പ്രകാശനം

logo-prakashanamഅബുദാബി: പിറന്നാള്‍ മരം ഗ്രൂപ്പിന്‍റെ ആദ്യ കൂടിച്ചേരല്‍ “പിറന്നാള്‍ മരത്തണലില്‍” ഡിസംബര്‍ 18 തൃശൂരില്‍ വെച്ച് നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി മലയാളി സമാജത്തില്‍ വെച്ചു പ്രശസ്ത സിനിമാ – നാടക സംവിധായകന്‍ മനോജ്‌ കാന നിര്‍വഹിച്ചു. പ്രശസ്ത സിനിമാതാരം അനുമോള്‍, മലയാളി സമാജം പ്രസിഡണ്ട് യേശുശീലന്‍, സെക്രട്ടറി സതീഷ്‌കുമാര്‍, പിറന്നാള്‍ മരം ഗ്രൂപ്പ് അഡ്മിന്‍ ഫൈസല്‍ബാവ, കെ എസ് സി പ്രസിഡണ്ട് പത്മനാഭന്‍, അബ്ദുള്‍ കാദര്‍, അന്‍സാര്‍, അഡ്വ: ഐഷ സക്കീര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഒരു ദിവസത്തെ മുഴുനീള പരിപാടിയില്‍ ചെടികളുടെയും നാടന്‍ വിത്തുകളുടെ വിതരണം, ഫോട്ടോപ്രദര്‍ശനം, അംഗങ്ങള്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍, ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രശസ്ത ചിത്രകാരന്‍ രമേശ്‌ പെരുമ്പിലാവാണ് ലോഗോ തയ്യാറാക്കിയത്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും, സാമൂഹ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

final-logo

Print Friendly, PDF & Email

Leave a Comment