Flash News

വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു

October 29, 2016

condolonce_picന്യൂജേഴ്‌സി: ഹില്‍സ് ബൊറോയില്‍ അപ്പാര്‍ട്ട്മന്റ് കോംബ്ലക്‌സിനു അഗ്‌നിബാധയില്‍ മരിച്ച വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍മഹാമണ്ഡലവും അനുശോചിച്ചു.ഈ സംഘടനകളുടെ  സ്ഥാപക ചെയര്മാന്‍ മാധവന്‍ ബി നായരാണ് അനുശോചനം അറിയിച്ചത്. ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരനും ഭാര്യ ശ്രീജ, മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്.ഔദ്യോഗിക രംഗത്തു ഏറെ പ്രശസ്തിയിലേക്കുയര്‍ന്ന വ്യക്തിയായിരുന്നു വിനോദ്.അകാലത്തില്‍ ആ കുടുംബത്തിനുണ്ടായ ദുര്യോഗം അമേരിക്കന്‍മലയാളികളെ ആകമാനം ദുഃഖത്തിലാഴ്ത്തി.

നാമം പ്രസിഡന്റ് ഗീതേഷ് തമ്പി,സെക്രട്ടറി സജിത്ത് ഗോപി നാഥ് എന്നിവരും വിനോദ് ബാബുവിന്റെയും കുടുംബത്തിന്റെയും അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചു.വിനോദ് ബാബുവിന്റെയും കുടുംബത്തിന്റെയും മരണാനന്തര കര്‍മ്മങ്ങള്‍ പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ നടക്കുമെന്നും മാധവന്‍.ബി നായര്‍ അറിയിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top