Flash News

വില കുറഞ്ഞ കുപ്പിവെള്ളവുമായി ജല അതോറിറ്റി

October 31, 2016

imageതിരുവനന്തപുരം: ജല അതോറിറ്റിയുടെ കുപ്പിവെള്ളം വിപണിയിലിറക്കുന്നു. അരുവിക്കരയിലെ 75 സെന്‍റ് ഭൂമിയില്‍ കുപ്പിവെള്ള പ്ളാന്‍റിനായുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണിക്കൂറില്‍ 7200 ലിറ്റര്‍ ഉല്‍പാദന ശേഷിയുള്ള പ്ളാന്‍റാണ് ഒരുക്കുന്നത്. അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍, 20 ലിറ്ററിന്‍െറ ക്യാന്‍ എന്നിങ്ങനെ അളവുകളിലാണ് വെള്ളം വില്‍പനക്കത്തെിക്കുക. 12 മുതല്‍ 15 രൂപക്കായിരിക്കും ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുക.

ഗുജറാത്തില്‍ നിന്നാണ് പ്ളാന്‍റിനുള്ള യന്ത്രസാമഗ്രികളെത്തിക്കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന് (കെ.ഐ.ഐ.ഡി.സി) കീഴില്‍ മലങ്കര ഡാമിനോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള പ്ളാന്‍റാണ് നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക സംരംഭം. 2015 ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പ്ളാന്‍റില്‍ ഒരു ഷിഫ്റ്റില്‍ ഒരു ലിറ്ററിന്‍െറ 60,000 കുപ്പികള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. നിലവില്‍ സ്വകാര്യ കമ്പനികളാണ് സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയുടെ ബഹൂഭൂരിപക്ഷവും കൈയാളുന്നത്. പരിശോധനക്ക് മതിയായ സംവിധാനമില്ലാത്തതിനാല്‍ വിപണിയിലെത്തുന്ന കുപ്പിവെള്ളത്തിന്‍െറ ഗുണനിലവാരം അറിയാനും മാര്‍ഗങ്ങളില്ല. ബാച്ച് നമ്പറും തീയതിയും രേഖപ്പെടുത്തല്‍, വെള്ളം ശുദ്ധീകരിച്ചതിന്‍െറ റേറ്റിംഗ് പരിശോധന തുടങ്ങി കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് കര്‍ശന നടപടിക്രമങ്ങളുണ്ട്. എന്നാല്‍, ഇവ പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങളില്ല.

രാജ്യത്ത് കുപ്പിവെള്ളം വില്‍പന വന്‍ വ്യവസായമായി മാറിയിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്‍െറ (ബി.ഐ.എസ്) കണക്കുപ്രകാരം 2011ല്‍ 8,000 കോടിയായിരുന്നു രാജ്യത്തെ കുപ്പിവെള്ളത്തിന്‍െറ ആകെ വാര്‍ഷിക വിറ്റുവരവ്. 2015ല്‍ ഇത് 15,000 കോടിയായി ഉയര്‍ന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top