ആനത്തലവട്ടം ആനന്ദന്‍ സി.ഐ.ടി.യു പ്രസിഡന്‍റ്; എളമരം കരീം സെക്രട്ടറി

elamaram-kareem-aanathalavattom-anandan-630x350പാലക്കാട്: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായി വീണ്ടും ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെയും തെരഞ്ഞെടുത്തു. നിലവില്‍ ഇവര്‍ തന്നെയായിരുന്നു പ്രസിഡന്റും സെക്രട്ടറിയും. പി. നന്ദകുമാറാണ് ട്രഷറര്‍. പാലക്കാട് നടന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സെക്രട്ടറിമാരില്‍ അഞ്ചു പേര്‍ പുതുമുഖങ്ങളാണ്. 165 അംഗ സംസ്ഥാന കമ്മിറ്റിയേയും, 442 അംഗ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ്, പി.കെ. ഗുരുദാസന്‍, കെ.എം. സുധാകരന്‍, എസ്.എസ്. പോറ്റി എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളാണ്.

കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇവരടക്കം എട്ട് പേരെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതിലെ അഞ്ച് അംഗങ്ങള്‍ ക്ഷണിതാക്കളാണ്. കമ്മിറ്റിയില്‍ നിന്ന ്പുറത്തായ മൂന്നുപേര്‍ ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല. വി.വി. ശശീന്ദ്രന്‍, വി.എസ്. മണി, എ.കെ. നാരായണന്‍ എന്നിവരാണവര്‍. പി.ജെ. അജയകുമാര്‍, ജോര്‍ജ് കെ. ആന്‍റണി, വി. ശിവന്‍കുട്ടി, എസ്. സുദേവന്‍, കെ.എന്‍. ഗോപിനാഥ്, ടി.കെ. രാജന്‍, യു.പി. ചിത്തരഞ്ജന്‍ എന്നിവരെയാണ് പുതിയതായി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. എ.കെ. ബാലന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, കെ.ജെ. തോമസ്, എസ്. ശര്‍മ, കെ.കെ. ജയചന്ദ്രന്‍, കെ.പി. മേരി, പി. രാഘവന്‍, പി.ജെ. അജയകുമാര്‍, കൂട്ടായി ബഷീര്‍, നെടുവന്നൂര്‍ സുന്ദരേശന്‍, ജോര്‍ജ് കെ. ആന്‍റണി എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും കെ.ഒ. ഹബീബ്, കെ.കെ. ദിവാകരന്‍, എന്‍. പത്മലോചനന്‍, കെ. ചന്ദ്രന്‍പിള്ള, കെ.പി. സഹദേവന്‍, എം. ചന്ദ്രന്‍, എം.എം. വര്‍ഗീസ്, കാട്ടാക്കട ശശി, വി.സി. കാര്‍ത്ത്യായിനി, വി. ശിവന്‍കുട്ടി, എസ്. സുദേവന്‍, കെ.എന്‍.
സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രകടനത്തോടെ സമാപിച്ചു. പ്രതിനിധി സമ്മേളനങ്ങളില്‍ 557 പ്രതിനിധികളാണ് പങ്കെടുത്തത്.

Print Friendly, PDF & Email

Leave a Comment