ഒരു വര്‍ഷം നീളുന്ന ഹൈകോടതി വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം

kerala-high-courtകൊച്ചി: ഹൈകോടതിയുടെ വജ്ര ജൂബിലി ആഘോഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഉദ്ഘാടനം ചെയ്തു. വേഗത്തിലുള്ള നീതിനിര്‍വഹണത്തിനാകണം കോടതികളും ന്യായാധിപരും ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറ വേഗത്തിലുള്ള നീതിയാണ് ആഗ്രഹിക്കുന്നത്. അത് നല്‍കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ജി. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment