സ്ത്രീ പൗരോഹിത്യം; കത്തോലിക്കാ സഭയില്‍ ആജീവനാന്ത വിലക്ക് നിലനില്‍ക്കുമെന്ന് മാര്‍പ്പാപ്പ

popeകത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സ്ത്രീ പൗരോഹിത്യത്തിന് വിലക്ക് സ്ഥായിയായി നിലനില്‍ക്കുമെന്ന് മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

സ്ത്രീ പുരോഹിതരോ ബിഷപ്പുമാരോ കത്തോലിക്കാ സഭയില്‍ സേവനമനുഷ്ടിക്കുന്ന കാലം പ്രതീക്ഷിക്കാമോ എന്ന ഒരു വനിതാ പത്ര പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോപ് ഫ്രാന്‍സിസ്.

നവംബര്‍ 1 ന് സ്വീഡന്‍ ലൂതറന്‍ ചര്‍ച്ച് ആര്‍ച്ച് വനിതാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ മാര്‍പാപ്പയോടാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത്.

വിശുദ്ധനായ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ ഈ വിഷയത്തില്‍ അവസാനമായി എടുത്ത തീരുമാനം തുടര്‍ന്നും നിലനില്‍ക്കുമെന്നും പോപ്പ് പറഞ്ഞു.

2005 ല്‍ കാലം ചെയ്ത പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ 2014 ല്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.

1994 ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ അപ്പോസ്‌റ്റൊലിക് ലറ്ററില്‍ (ലേഖനത്തില്‍) കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പുരുഷ പൗരോഹിത്വത്തിന് മാത്രമാണ് അംഗീകാരമുള്ളതെന്ന് ചൂണ്ടികാണിച്ചിരുന്നു. സഭയുടെ വിശുദ്ധ ഭരണഘടനയില്‍ ഇന്നും ഇതു നിലനില്‍ക്കുകയാണ്. ‘സഭക്ക് ഇതില്‍ മാറ്റം വരുത്തുന്നതിന് യാതൊരു അധികാരവും ഇല്ല’ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

നവംബര്‍ 1 ന് സ്വീഡനിലെത്തിയ പോപ്പ് ബിഷപ്പു ആന്‍ഡേഴ്‌സ് അര്‍ബോറിലിയസുമായി ചേര്‍ന്ന് മല്‍മോ അറീനായില്‍ വിശുദ്ധ കുര്‍ബ്ബാന അനുഷ്ടിച്ചു.

ലൂതറന്‍ സഭയുടെ 500-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പോപ്പ് ഇവിടെ എത്തിച്ചേര്‍ന്നത് അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ സ്വീഡന്‍ സ്വീകരിച്ച അനുകൂല നടപടികളെ മാര്‍പാപ്പ മുക്തകണ്ഠം പ്രശംസിച്ചു.

Pope Francis speaks to journalists on his flight back to Rome, Italy November 1, 2016.  REUTERS/Ettore Ferrari/Pool
Pope Francis speaks to journalists on his flight back to Rome, Italy November 1, 2016. REUTERS/Ettore Ferrari/Pool
Print Friendly, PDF & Email

Leave a Comment