രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച്; പ്രധാനമന്ത്രി ഇന്ത്യന്‍ ജനതയോട് മാപ്പുപറയണം -വി.എം. സുധീരന്‍

rahul-gandhi-2-11-2016-1-jpg-image_-784-410തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു.

വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍െറ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധ നടപടിയാണ്. മോദി സര്‍ക്കാറിന്‍െറ സൈനികരോടുള്ള നയമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സൈനികരോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആത്മഹത്യ ചെയ്ത വിമുക്ത ഭടനെക്കുറിച്ച് പരാമര്‍ശം നടത്തിയ മന്ത്രി വി.കെ. സിംഗിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. രാജ്യത്തിന്‍െറ അതിര്‍ത്തി പുകയുകയാണ്. രാഹുല്‍ ഗാന്ധി നിയമം ലംഘിച്ചിട്ടില്ല. വിമുക്ത ഭടന്‍െറ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ തടങ്കലില്‍വെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment