Flash News

രാജാ കൃഷ്ണമൂര്‍ത്തിയ്ക്ക് ഫോമായുടെ ആദരവും വിജയാശംസയും

November 3, 2016

fomaa-rajaചിക്കാഗോ: അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് തനതായ സ്ഥാനമുറപ്പിച്ച് ഈ നവംബര്‍ 8ന് നടക്കുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിലേയ്ക്ക് മത്സരിക്കുന്ന ഇന്ത്യക്കാരുടെ അഭിമാനമായ രാജാകൃഷ്ണമൂര്‍ത്തിയ്ക്ക് വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫോമാ എന്ന ജനകീയ കൂട്ടായ്മ ആശംസകളും ആദരവും അര്‍പ്പിച്ചു.

ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായി ഇല്ലിനോയില്‍ വളര്‍ന്ന രാജാ ഇന്ത്യക്കാരുടെ ജനകീയ സംരംഭങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമാണ്. സാമൂഹിക ക്ഷേമത്തിനായിട്ടുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ രാജാ മുന്‍കൈയെടുത്തു.

ഫോമായുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ടാത്ഥിയായെത്തിയ രാജാകൃഷ്ണമൂര്‍ത്തിയെ അറ്റോര്‍ണി ജിമ്മി വാച്ചംച്ചിറ സദസിനു പരിചയപ്പെടുത്തി. ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി മോളോ പറമ്പില്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.

സ്‌നേഹാദരവുകള്‍ക്ക് നന്ദി അറിയിച്ച രാജാ മലയാളി സുഹൃത്ബന്ധങ്ങള്‍ വലിയൊരു മുതല്‍ക്കൂട്ടായി കാണുന്നുവെന്നു പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച രാജാ കര്‍മ്മപരിപാടികളില്‍ പങ്കുചേരുവാന്‍ ഏവരെയും ആഹ്വാനം ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൂടുതല്‍ യുവജനങ്ങള്‍ കടന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ രാജായുടെ പ്രസംഗം ഏവര്‍ക്കും  ഏറെ പ്രചോദനകരമായ ഒന്നായി. ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും തന്റെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. രാജയുടെ സാന്നിദ്ധ്യത്തിന് ഫോമാ ഭാരവാഹികള്‍ പ്രത്യേകം കൃതജ്ഞത അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേരുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top