Flash News

വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാള്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നറിയില്ലെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ്

November 3, 2016

general-vk-singh_650x400_41462277867ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നും പെന്‍ഷന്‍ കിട്ടാത്തതല്ല ബാങ്കുമായുള്ള പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ്.

എല്ലാവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. മരിച്ചയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍പഞ്ച് ആയ ആളാണ്. ഇതൊക്കെയായാലും അത് ദുഖകരമായ സംഭവമാണെന്നും വി.കെ സിങ് പറഞ്ഞു. ആത്മഹ്യ ചെയ്ത രാംകിഷന്റെ മാനസിക നിലയെക്കുറിച്ച് അന്വേഷിക്കണമെന്ന വി.കെ സിങിന്റെ പ്രസ്താവനയെ ചൊല്ലി വിവാദങ്ങള്‍ കത്തിക്കയറുന്നതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്ന പസ്താവനയുമായി മുന്‍ കരസേനല മേധാവി കൂടിയായ വി.കെ സിങ് രംഗത്തു വന്നിരിക്കുന്നത്.

ഗ്രേവാളിന്റെ ആത്മഹത്യയെക്കുറിച്ച് പല സംശയങ്ങളും ഉന്നയിച്ച വി.കെ സിങ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നാണ് പറയുന്നത്. അദ്ദേഹം ആത്മഹത്യ ചെയ്തു, എന്തായിരുന്നു കാരണമെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയാണ് ആത്മഹത്യയ്ക്ക് കാരണമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനോനിലയെന്ന് നമുക്കറിയില്ല. ഇതേക്കുറിച്ചെല്ലാം ഒരു അന്വേഷണം നടക്കണം വി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ ചൊല്ലിയുള്ള ഭൂരിപക്ഷം തര്‍ക്കങ്ങളും ഇതിനോടകം പരിഹരിച്ചു കഴിഞ്ഞതാണ് എന്നിട്ടും ചില്ലറ തുകയ്ക്ക് വേണ്ടിയോ പദ്ധതി നടപ്പാക്കുന്നതില്‍ കുറച്ചു വര്‍ഷങ്ങള്‍ വൈകിയതിന്റെ പേരിലോ ആരെങ്കിലും പരാതി പറയുന്നുവെങ്കില്‍ അതെല്ലാം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്ന് ഞാന്‍ മുന്‍പേ തന്നെ വ്യക്തമാക്കിയതാണ് വികെ സിങ് പറയുന്നു.

മരിക്കുന്നതിന് തൊട്ടുമുന്‍പ് ഗ്രവാളും മകന്‍ കുല്‍വന്ത് ഗ്രേവാളും തമ്മില്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചും സംശയങ്ങള്‍ വികെ സിങ് സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ”എങ്ങനെയാണ് വിഷം കഴിച്ച ഒരാള്‍ക്ക് മകനുമായി ഫോണില്‍ സംസാരിക്കാന്‍ സാധിക്കുന്നതെന്ന് മനസിലാവുന്നില്ല, ആരാണ് അദ്ദേഹത്തിന് വിഷം എത്തിച്ചു കൊടുത്തത്….? ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതായുണ്ട്. തന്റെ പരാതി ഗ്രേവാള്‍ സര്‍ക്കാരിന് മുന്‍പില്‍ എത്തിച്ചിരുന്നുവെങ്കില്‍ അതിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു, സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടും അത് പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ തെറ്റാണ്. എന്നാല്‍ അങ്ങനെയൊരു സാധ്യത അദ്ദേഹം പരിഗണിച്ചില്ല. പെന്‍ഷന്‍ തരുന്ന ബാങ്കുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് വി.കെ സിങ് പറയുന്നു.

അതേസമയം ആത്മഹത്യ ചെയ്ത ഗ്രേവാളിനെ ഒരു ധീരനായി കാണുവാന്‍ സാധിക്കില്ലെന്ന പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തി. രാജ്യത്തിനായി പോരാടി മരിക്കുന്നവരെയാണ് വീരന്‍മാരും രക്തസാക്ഷികളുമായി വാഴ്ത്തുക. ആത്മഹത്യ ചെയ്ത ഒരാളെ എങ്ങനെയാണ് പോരാളിയെന്ന് വിളിക്കുക ഖട്ടര്‍ ചോദിച്ചു.

ഗ്രേവാളിനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയിലാണ് പ്രതിപക്ഷകക്ഷികള്‍ പ്രതികരിച്ചത്. മരിച്ച സൈനികനെ തുടര്‍ച്ചയായി ആക്ഷേപിക്കുകയാണ് വി.കെ സിങ്. ഇത് അപമാനകരമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ വിറ്റുകാശാക്കുന്ന ബിജെപി അവരോട് നീതി കാണിക്കുന്നില്ല വി.കെ സിങിനെ കടന്നാക്രമിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്‌വാല പറയുന്നു. ഹരിയാനയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമായാണ് നടക്കുന്നതെന്നും തരികിട ന്യായങ്ങള്‍ പറയാതെ സൈനികനെ അപമാനിച്ചതിന് ബിജെപി നേതാക്കള്‍ മാപ്പു പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top