Flash News

കോട്ടയത്ത് 3402 താറാവുകളെക്കൂടി കൊന്നു

November 4, 2016

duck-killingകോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 3402 താറാവുകളെക്കൂടി കൊന്നു. ആര്‍പ്പൂക്കര കേളക്കരി പാടത്തെ താറാവുകളെയാണ് കൊന്ന് കത്തിച്ചത്. ഇവിടെ അവശേഷിക്കുന്നവയെ വെള്ളിയാഴ്ച കൊല്ലും.

ബുധനാഴ്ച 2785 താറാവുകളെ കൊന്നിരുന്നു. റാപ്പിഡ് റസ്പോണ്‍സ് ടീമിന്‍െറ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കി.മീ. ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1019 താറാവുകള്‍ ചത്തു. രണ്ടു ദിവസങ്ങളിലായി തലയാഴം പുന്നക്കുഴി പെരുമാശ്ശേരി പി.പി. സതീശന്‍െറ 1500 താറാവുകളില്‍ ഭൂരിഭാഗവും ചത്തു. സതീശനെ പോലുള്ള കര്‍ഷകര്‍ താറാവ് കൃഷിയെ മാത്രം ആശ്രയിച്ചു കുടുംബം പുലര്‍ത്തിയിരുന്നവരാണ്. ജില്ലയില്‍ ഇതുവരെ 12,657 താറാവുകള്‍ ചത്തതായാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ ഒൗദ്യോഗിക കണക്ക്. രോഗം മറ്റിടങ്ങളിലേക്കും പകരുന്ന സാഹചര്യത്തില്‍ കൂടുതല്‍ താറാവുകളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍. നേരത്തേ ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കാനായിരുന്നു തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top