Flash News

വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രുതിലയ നടത്തുന്ന ഭക്തിഗാനമേള നവംബര്‍ 13 ശനിയാഴ്ച

November 7, 2016

img_0383ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 13 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് 252 Soundview Ave, White Plains, NY വെച്ച് ചിക്കാഗോ ആസ്ഥാനമായുള്ള ശ്രുതിലയ നടത്തുന്ന ഭക്തിഗാനമേള. ആര്‍ഷഭാരത സംസ്കാരത്തെയും സനാതന ധര്‍മ്മത്തെയും പമ്പാ സരസ്സിലും ഭക്തമനസ്സുകളില്‍ നീന്തിത്തുടിക്കുന്ന ശബരി സന്നിധാനത്തെയും പൂങ്കാവനത്തെയും കോര്‍ത്തിണക്കുന്ന 2 മണിക്കൂര്‍ ഭക്തിഗാനസന്ധ്യ നയിക്കുന്നത് ചിക്കാഗോ ആസ്ഥാനമായുള്ള പ്രശസ്തരായ ശ്രുതിലയ ഓര്‍ക്കസ്ട്ര ആണ്.

ശ്രുതിലയ എന്ന നാമത്തില്‍ അറിയപ്പെടുന്ന ജയരാജ് നാരായണന്‍ കഴിഞ്ഞ 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ അമ്പതില്‍പരം വേദികളില്‍ പാടി കഴിഞ്ഞു. അമേരിക്കയിലെ മലയാളി തമിഴ് തെലുഗു കന്നഡ ഹിന്ദി സമുദായങ്ങളില്‍ അതിപ്രശസ്തനായ ഈ ഗായകന്‍, അമേരിക്കയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനകളില്‍ ഒട്ടുമിക്ക വേദികളിലും ഈ കലാകാരനെ കണ്ടു കഴിഞ്ഞു.

പഞ്ചദ്രീസ്വരി മംഗളം, ഹരിവരാസനം, മംഗളം, എന്നി ചരിതങ്ങള്‍ ഈ ഗായകന്റെ നാദത്തില്‍ അമേരിക്കയിലുടനീളം ഒട്ടനവധി പ്രശംസകള്‍ പിടിച്ചുപറ്റിയിട്ടുണ്ട്. വേദങ്ങളെയും ഉപനിഷത്തുകളെയും ആസ്പദമാക്കി സംഗീത സംവിധാനവും നിര്‍‌വ്വഹിച്ചിട്ടുണ്ട് ഈ അനുഗൃഹീത കലാകാരന്‍.

80 അവസാനങ്ങളില്‍ സ്കൂള്‍ കോളേജ് തല യുവജനോത്സവങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഈ കലാകാരന്‍, ദേവരാജന്‍ മാസ്റ്ററുടെ കൂടെയും മാധുരിയുടെ കൂടെയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീമില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ യുണിവേഴ്സിറ്റി തലത്തില്‍ ഓള്‍ ഇന്ത്യ യൂത്ത് ഫെസ്റ്റിവെല്‍ ആയ DEEPWOODS ലും ഒന്നാം സ്ഥാന വിജയി ആയിരുന്നു ഈ കലാകാരന്‍.

മാന്വൽ ഓർക്കസ്ട്രേഷനോടുകൂടെ അരങ്ങേറുന്ന ഈ സന്ധ്യയില്‍ കാനഡയില്‍ നിന്നുള്ള പ്രശസ്തരായ 6 കലാകാരന്മാരാണ് വാദ്യമേളങ്ങള്‍ക്കു അകമ്പടി നല്‍കുന്നത് . വാദ്യമേള ഓര്‍ക്കസ്ട്ര നയിക്കുന്നത് പ്രശസ്ത മലയാള കവിയും മലയാള സിനിമയ്ക്കു സുപരിചിതനും, ആറാം തമ്പുരാന്‍, ദേവാസുരം, കാലാപാനി തുടങ്ങി 2000 ത്തില്‍പരം മലയാള സിനിമാ ഗാനങ്ങള്‍ക്കു വരികള്‍ പകര്‍ന്ന ഗിരീഷ് പുത്തഞ്ചേരിയുടെ സ്വന്തം അനുജന്‍ സുനിൽ ബാബു മുതലകുളങ്ങര ആണ്.

വേള്‍ഡ് അയ്യപ്പ സേവാ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ത്ഥം അരങ്ങേറുന്ന തത്ത്വമസി എന്ന ഈ ഭക്തിഗാന സന്ധ്യയില്‍, മലയാളത്തിന് പുറമേ തമിഴ് തെലുഗു കന്നഡ സംസ്കൃതം എന്നീ ഭാഷകളിലും ഉള്ള സംഗീതാര്‍ച്ചന ഉണ്ടായിരിക്കും.

ചിക്കാഗോ ആസ്ഥാനമായുള്ള ശ്രുതിലയ ഓര്‍ക്കസ്ട്ര ഇക്കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലും കാനഡയിലും ഇന്ത്യയിലമായി എണ്‍പതോളം വേദികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top