Flash News

ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ മര്‍ദിച്ച കോണ്‍ഗ്രസ് നേതാവ് ആന്‍റണി ആശാംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

November 7, 2016

antony

ആന്റണി ആശാംപറമ്പില്‍

കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ വീട്ടുതടങ്കലിലാക്കി മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും മരട് നഗരസഭ വൈസ് ചെയര്‍മാനുമായ ആന്‍റണി ആശാംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

jinson-peter

ജിന്‍സണ്‍ പീറ്റര്‍

നെട്ടൂര്‍ ആലുങ്കപറമ്പില്‍ എ.എം.ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് ആന്‍റണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. മരട് പ്രദേശത്ത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ആന്‍റണി ആശാംപറമ്പിലിന്‍െറ നേതൃത്വത്തില്‍തന്നെ പലതവണ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചെന്നാണ് പരാതി.

കെട്ടിട നിര്‍മാണ സ്ഥലത്തെ ചളി നീക്കാനുള്ള 10 ലക്ഷത്തിന്‍െറ കരാര്‍ മറ്റൊരാള്‍ക്ക് വിട്ടുനല്‍കണമെന്ന് ആന്‍റണി ഷുക്കൂറിനോട് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. കേസിനു പിന്നില്‍ രാഷ്ട്രീയമാണെന്നാണ് ആന്‍റണിയുടെ വാദം. കേസിലുള്‍പ്പെട്ട ഗുണ്ടകളെ അറസ്റ്റ് ചെയ്തതോടെ ആന്‍റണിയും രണ്ടാം പ്രതിയും കൗണ്‍സിലറുമായ ജിന്‍സണ്‍ പീറ്ററും ഒളിവില്‍പോവുകയായിരുന്നു. പ്രതികളെ തമിഴ്നാട്ടിലെ തീര്‍ഥാടന കേന്ദ്രത്തില്‍ കണ്ടതായ വിവരത്തത്തെുടര്‍ന്ന് അന്വേഷണ സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top