Flash News

മുദ്രപത്രത്തിന് അഞ്ച് ഏക്കര്‍ വരെ പരമാവധി ആയിരം രൂപ; അഞ്ച് ഏക്കറിന് മുകളില്‍ ഒരു ശതമാനം ഫീസ്

November 8, 2016

8afae92c-726d-40ab-a69b-fefdaae2ee33തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തിന്‍െറ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവക്ക് മുദ്രപ്പത്രവിലയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചു. അഞ്ചേക്കര്‍ വരെ പരമാവധി ആയിരം രൂപ നല്‍കിയാല്‍ മതി. അതേസമയം, അതിനുമുകളില്‍ ഒരു ശതമാനം ഫീസ് നല്‍കേണ്ടി വരും. പാരമ്പര്യമായി കിട്ടിയ ആസ്തിയോടൊപ്പം ബാധ്യതയും സഹിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

പത്ത് വര്‍ഷം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുള്ള ഹരിതനികുതിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി വാഹനങ്ങളെ ഒഴിവാക്കും. ഒറ്റ നമ്പര്‍ ലോട്ടറി കേസില്‍ ക്രമക്കേട് കാട്ടിയ മഞ്ജു ലോട്ടറി ഏജന്‍സീസിന്‍െറ ലൈസന്‍സ് റദ്ദ് ചെയ്യും. ബ്രാന്‍ഡഡ് ഭക്ഷണസാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാറ്റ് ടാക്സ് വരുമാനത്തേക്കാളുപരി ഗുണപരമായ ചര്‍ച്ചക്കിടയാക്കുകയാണ് ചെയ്തത്. ലോകാരോഗ്യസംഘടനവരെ ഇത് ചര്‍ച്ച ചെയ്തു. ഇതുവഴി പരമാവധി ഏഴുകോടി അധിക വരുമാനമേ ഉണ്ടാകൂ. അതേസമയം, ബ്രാന്‍ഡഡ് ഭക്ഷണങ്ങളുടെ പേരിലുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. റസ്റ്റാറന്‍റുകളില്‍ നാല് ബ്രാന്‍ഡുകള്‍ക്ക് മാത്രമേ അധികനികുതി ഉണ്ടാവൂ. കൈത്തറിവസ്തുക്കളുടെ നികുതിയില്‍ നിന്നുള്ള അധിക വരുമാനം നെയ്ത്തുകാര്‍ക്ക് സബ്സിഡിയായി നല്‍കും. കര്‍ണാടകത്തിലെ കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് വീണ്ടും നികുതി ഈടാക്കുന്നത് കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച ചെയ്യും. സ്വര്‍ണത്തിന്‍െറ വാങ്ങല്‍നികുതി പിന്‍വലിക്കുന്നതില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാനാവില്ല. പ്രതിപക്ഷം ഐകകണ്ഠ്യേന ആവശ്യപ്പെടുകയാണെങ്കില്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അടുത്തസമ്മേളനത്തില്‍ തീരുമാനിക്കാം.

ഫ്ളാറ്റ് കൈമാറ്റം ചെയ്യുമ്പോഴെല്ലാം വിലനിര്‍ണയത്തിനുള്ള അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളയണമെന്ന ആവശ്യവും അംഗീകരിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top