പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു

rina11ഫ്‌ളോറിഡാ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ (78) അന്തരിച്ചു. മയാമിയിലുള്ള സ്വന്തം വസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുമ്പ് ഫ്‌ളോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു.

നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണ വാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ ഇരുപതു വര്‍ഷമായി റിനൊ.

ജാനറ്റിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു.

അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ പല വിവാദ തീരുമാനങ്ങളും കൈകൊണ്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

1993 ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിംഗ്, 1995 ലെ ഒക്കലഹോമ സിറ്റി ബോംബിംഗ്, എന്നീ സംഭവങ്ങളില്‍ ധീരമായ നടപടികളാണ് റിനെ സ്വീകരിച്ചിരുന്നത്.

1993 ല്‍ രാഷ്ട്രത്തെ നടുക്കിയ ടെക്‌സസ്സിലെ വെക്കോയില്‍ 51 ദിവസം നീണ്ടു നിന്ന ഉപരോധം തകര്‍ത്ത് കോംമ്പൗണ്ടിലേക്ക് ഇരച്ചു കയറാന്‍ പട്ടാളത്തിന് റിനെയായിരുന്നു ഉത്തരവ് നല്‍കിയത്. 80 പേരാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഈ തീരുമാനം തെറ്റായിരുന്നുവെന്ന് സി. എന്‍. എന്‍ ലാറി കിങ്ങ് ലൈവില്‍ റിനെ കുറ്റ സമ്മതം നടത്തിയിരുന്നു.

മയാമി ന്യൂ പേപ്പേഴ്‌സ് റിപ്പോര്‍ട്ടര്‍മാരായിരുന്ന മാതാപിതാക്കള്‍ക്ക് 1938 ജനിച്ച മകളായിരുന്ന റിനെ കോന്നല്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയ റിനെ ഫ്‌ളോറിഡാ ഹൗസ് പ്രതിനികളുടെ സ്റ്റാഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment