ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന് ആദ്യ കാര്‍ഡിനാള്‍ ആര്‍ച്ച് ബിഷപ്പ്

Pope Francis (L) is greeted by the new archbishop of Indianapolis (USA) Joseph William Tobin during the mass and imposition of the Pallium upon the new metropolitan archbishops during the solemnity of Saints Peter and Paul on June 29, 2013 at the Saint Peter basilica at the Vatican. AFP PHOTO / ALBERTO PIZZOLI (Photo credit should read ALBERTO PIZZOLI/AFP/Getty Images)

ന്യൂജേഴ്‌സി: കാര്‍ഡിനാള്‍ ജോസഫ് ഡബ്ലിയൂ. ടോമ്പിനെ (64) ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പായി പോപ് ഫ്രാന്‍സിസ് നിയമിച്ചു. നവംബര്‍ 7 വത്തിക്കാന്‍ പ്രതിനിധിയാണ് നിയമനം ഔദ്യോഗീകമായി പുറത്തുവിട്ടത്.

ഇന്ത്യാന പോലീസ് ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ജോസഫ് ടോമ്പിനെ ഈയ്യിടെയാണ് കര്‍ഡിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.

ന്യൂവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജെ മെയേഴ്‌സ് റിട്ടയര്‍ ചെയ്യുന്ന ഒഴിവിലേക്കാണ് ജോസഫ് ടോമ്പിനെ നിയമിച്ചിരിക്കുന്നത്. 1.2 ബില്യണ്‍ കത്തോലിക്കാ വിശ്വാസികളുള്ള ന്യൂവാര്‍ക്ക് ഡയോസിസിന്റെ ആറാമത്തെ ആര്‍ച്ച് ബിഷപ്പും, പ്രഥമ കര്‍ദിനാളുമാണ് ജോസഫ് ടോബിന്‍. അമേരിക്കന്‍ ഡയോസിസുകളില്‍ അംഗസംഖ്യയില്‍ ആറാം സ്ഥാനമാണ് ന്യൂവാര്‍ക്കിന്. അമേരിക്കയില്‍ നിന്നും മൂന്നുപേര്‍ ഉള്‍പ്പെടെ പതിനേഴുപേരെയാണ് പോപ് ഫ്രാന്‍സിസ് ഈയ്യിടെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്. ഇവരുടെ സ്ഥാനാരോഹണം ഈ മാസം ഒടുവില്‍ വത്തിക്കാനില്‍ വെച്ചു നടത്തപ്പെടും.

ഗര്‍ഭചിദ്രത്തെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരായ കത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കില്ല എന്ന പ്രഖ്യാപനം നടത്തുക വഴി സ്ഥാനം ഒഴിയുന്ന ആര്‍ച്ച് ബിഷപ് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

സ്വവര്‍ഗ വിവാഹത്തിനെതിരേയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ആര്‍ച്ചു ബിഷപ് റവ. വാറന്‍ ഹാളിനെ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരില്‍ സഭാശുശ്രൂഷയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

ആര്‍ച്ച് ബിഷപ്പ് റ്റോബിന്‍ ഡിട്രോയ്റ്റില്‍ നിന്നുള്ള മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ ഒരാളാണ്. 2012 ലാണ് ഇന്ത്യാനാ പോലീസ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. മാര്‍പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാര്‍ഡിനാള്‍ ടോബിന്‍ അഞ്ചുവര്‍ഷം വത്തിക്കാനിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

tobin-large

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment