Flash News

ട്രം‌പ് മുന്നേറുന്നു

November 8, 2016

08polbriefing11-superjumbo

Supporters of Hillary Clinton at her election night event on Tuesday at the Jacob K. Javits Convention Center in New York. Credit Todd Heisler/The New York Times

വാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 14 സംസ്ഥാനങ്ങളില്‍ നിന്ന് 128 ഇലക്ട്രല്‍ വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു. പ്രധാന എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 97 വോട്ടുകളും ലഭിച്ചു.

വിജയിച്ച സംസ്ഥാനങ്ങള്‍:

ട്രംപ് ( 8 ) കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസിപ്പി, ഒക്‌ലഹോമ, അലബാമ, സൗത്ത് കരോലിന,

ഹില്ലരി ( 8 ) വെര്‍മോണ്ട്, ഇല്ലിനോയ്, മസാച്യുസെറ്റ്‌സ്, റാഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, മേരിലാന്‍ഡ്, ന്യൂജഴ്‌സി.

അതേസമയം, കടുത്ത മല്‍സരം നടക്കുന്ന ഫ്‌ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. 29 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയില്‍ ജയം നിര്‍ണായകമാണ്. ഫ്‌ളോറിഡ കൈവിട്ടാല്‍ ട്രംപിന്റെ വിജയ സാധ്യത മങ്ങും.

ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിംഗ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യു.എസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംക്ഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥി യുഎസ് പ്രസിഡന്റാകും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top