സെനറ്റിലേക്ക് ആദ്യമായി ഒരു ഇന്ത്യന്‍-അമേരിക്കന്‍ വനിത; കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസ് യു.എസ്. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

harris_kamala_circleലോസാഞ്ചലസ്: കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായ കമല ഹാരിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സഹപ്രവര്‍ത്തകയായ ലൊറേറ്റ സാഞ്ചസായിരുന്നു കമലയ്ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയത്. റിപ്പബ്ലിക്കന്‍കാരുടെയും ലാറ്റിന്‍ വംശജരുടെയും പിന്തുണ നേടാനുള്ള ലൊറേറ്റയുടെ ശ്രമം പരാജയപ്പെട്ടതോടെ കമലയുടെ നില കൂടുതല്‍ ഭദ്രമാക്കി. ഓറഞ്ചില്‍ നിന്ന് 10 തവണ കോണ്‍ഗ്രസിലെത്തിയ സാഞ്ചസിനെക്കാള്‍ ജനപ്രീതിയില്‍ കമല മുന്നിലാണ്.

1960 ല്‍ ചെന്നൈയില്‍ നിന്ന് യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയ കമല 2008 ലും 2012 ലും ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment