ട്രം‌പിന്റെ വിജയം കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാകുമെന്ന്; കാനഡയുടെ വെബ്സൈറ്റ് തകര്‍ന്നു

160422_pol_donald-trump-act-jpg-crop-promo-xlarge2വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നതിനിടെ കാനഡയുടെ കുടിയേറ്റത്തിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ന്നു. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ച മട്ടിലാണ്. കാനഡയില്‍ താമസിക്കാനോ കനേഡിയന്‍ പൗരത്വം സ്വീകരിക്കാനോ സഹായിക്കുന്ന വെബ്‌സൈറ്റാണ് ജനബാഹുല്യം കാരണം തകര്‍ന്നിരിക്കുന്നത്. വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് പേജ് ലോഡ് ചെയ്യുന്നു എന്ന സന്ദേശം മാത്രമാണ് കാണാന്‍ കഴിയുന്നത്. താങ്ങാവുന്നതിലുമധികം ആളുകള്‍ ഒരേസമയം വെബ്‌സൈറ്റില്‍ കയറുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ട്രം‌പ് ജയിച്ചാല്‍ വലിയൊരു വിഭാഗം ആളുകള്‍ അമേരിക്ക വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് പ്രസിഡന്റാകും എന്ന സൂചനകള്‍ വന്നതോടെയാണ് പലരും കുടിയേറ്റത്തിനായുള്ള വഴികള്‍ തേടിത്തുടങ്ങിയത്. ആദ്യം സര്‍വ്വേ ഫലങ്ങള്‍ ഹിലരിയ്ക്ക് അനുകൂലമായതിനാല്‍ ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലെ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുടിയേറ്റനിയമത്തില്‍ ട്രം‌പ് പല മാറ്റങ്ങളും വരുത്തുമെന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയില്ല എന്നും പ്രചരണത്തിനിടെ വ്യക്തമാക്കിയിരുന്നു. വിദേശികളുടെ ജോലിയെ കാര്യമായി ബാധിക്കാവുന്ന നടപടികളായിരിക്കും ട്രം‌പ് കൊണ്ടുവരിക. അങ്ങനെ വന്നാല്‍, അമേരിക്കയില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി അവതാളത്തിലാകും. തന്നെയുമല്ല, ഔട്ട്സോഴ്സിംഗിലൂടെ ഇന്ത്യയിലും മറ്റും ജോലി ചെയ്യുന്നവരുടെ ജോലിയും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

canda

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment