Flash News

നോട്ട് മാറ്റാനുള്ള തിക്കും തിരക്കും സംഘര്‍ഷത്തിലെത്തി, ആശുപത്രികളില്‍ പോലും നോട്ടു വേണ്ട

November 10, 2016

note-problemതിരുവനന്തപുരം: 500, 1000 നോട്ടുകള്‍ അസാധുവാക്കിയത് വാണിജ്യ-വ്യാപാരമേഖലയെയും ജനജീവിതവും സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി. റെയില്‍വേ സ്റ്റേഷനുകളിലും പെട്രോള്‍ പമ്പുകളിലും ചെറിയ നോട്ടുകള്‍ മാറിക്കിട്ടാനുള്ള തിക്കുംതിരക്കും സംഘര്‍ഷത്തിലത്തെി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭൂരിഭാഗവും വലിയ നോട്ടുകള്‍ സ്വീകരില്ല. പെട്രോള്‍ ബങ്കുകളില്‍ ചില്ലറ തിരികെ നല്‍കാത്തതും പ്രശ്നമായി.

വൈദ്യുതി ബോര്‍ഡില്‍ 500, 1000 രൂപ നോട്ട് നിരസിച്ചു. പോസ്റ്റ് ഓഫിസുകളില്‍ പോലും പണമിടപാടുകള്‍ നടന്നില്ല. ബിസിനസ് മേഖലയും നിര്‍മാണരംഗവും നിശ്ചലമായി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണ് തിരക്കുണ്ടായത്.  ഭൂമി കച്ചവടവും രജിസ്ട്രേഷനും പൂര്‍ണമായും സ്തംഭിച്ചു. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചു. ദേശീയപാതയില്‍ ടോള്‍പിരിവ് പ്രതിസന്ധിയിലായി. 500-1000 നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ വാഹനങ്ങളുടെ വലിയ നിര ബൂത്തുകളില്‍ രൂപപ്പെട്ടു.

സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ശനി, ഞായര്‍ അവധികള്‍ കൂടി വരുന്നതിനാല്‍ ട്രഷറി തടസ്സം നാലുദിവസം നീണ്ടേക്കും. വെള്ളി, ശനി ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റി. കെ.എസ്.എഫ്.ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടി ലേലം മാറ്റി.

റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങി. 2000 രൂപയുടെ നോട്ടുകളാണ് ഇതില്‍ കൂടുതലും. 500ന്‍െറ നോട്ടുകളും എത്തിയതായാണ് വിവരം. പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

ബാങ്കുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തിക്കും; എ.ടി.എമ്മുകള്‍ നാളെ മുതലും. എന്നാല്‍, അടുത്ത ഏതാനും ആഴ്ചകളില്‍ എ.ടി.എമ്മുകള്‍ വഴിയും ബാങ്ക് വഴിയും പണമിടപാടിന് നിയന്ത്രണമുണ്ട്.

ചില ആശുപത്രികള്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായപ്പോള്‍, മറ്റു ചിലതില്‍ ബില്‍ അടച്ചില്ലെങ്കിലും വേണ്ടില്ല റദ്ദാക്കിയ കറന്‍സികള്‍ എടുക്കില്ലെന്നായിരുന്നു നിലപാട്. പല ആശുപത്രികളും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചതേയില്ല. എന്നാല്‍, ഗുരുതര രോഗവുമായെത്തിയവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കി. പിന്നീട് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ ചികിത്സ ലഭ്യമാക്കി. 500, 1000 രൂപ എടുക്കില്ലെന്ന നിലപാട് ചില സ്വകാര്യ ആശുപത്രികളില്‍ വാക്കേറ്റത്തിന് ഇടയാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം സ്വീകരിക്കാനാണ് നിര്‍ദേശം എന്നുപറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ നോട്ടുകള്‍ സ്വീകരിക്കാതിരുന്നത്. ഫാര്‍മസി, കാന്‍റീന്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കാത്തതും തര്‍ക്കത്തിന് കാരണമായി. പല ക്ഷേത്രങ്ങളിലും വഴിപാടിന് ലഭിച്ചത് 500, 1000 രൂപ നോട്ടുകള്‍. ചിലയിടങ്ങളില്‍ ഇവ സ്വീകരിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top