യു.എസ് തെരഞ്ഞെടുപ്പില്‍ വിജയികളായി മലയാളിയും ഇന്ത്യക്കാരും

us-election-pramila-jaypal
Pramila Jayapal

വാഷിംഗ്ടണ്‍: യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരും. വാഷിങ്ടണില്‍ ഏഴാം ഡിസ്ട്രിക്ടില്‍നിന്ന് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ പ്രമീള ജയപാല്‍  ചെന്നൈയിലാണ് ജനിച്ചത്. മാതാപിതാക്കള്‍ പാലക്കാട്ടുകാരാണ്. അഞ്ചാം വയസ്സില്‍ ഇന്തോനേഷ്യയിലേക്ക് കുടുംബത്തോടൊപ്പം പോയ പ്രമീള, 16ാം വയസ്സിലാണ് യു.എസിലെത്തുന്നത്. ഭര്‍ത്താവ് സ്റ്റീവ് വില്യംസണ്‍. ജനക് പ്രിസ്റ്റണ്‍ മകനാണ്.

us-election-kamala-haris
Kamala Haris

ചെന്നൈ സ്വദേശിനി കമല ഹാരിസ് യു.എസ് സെനറ്റിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റ് അംഗമായാണ് 51കാരിയായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല 2010ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമായിരുന്നു.

us-election-raj-krishnamoorthy
Raja Krishnamurthy

ഇല്ലിനോയ് സംസ്ഥാനത്തുനിന്നാണ് ചെന്നൈ സ്വദേശി രാജ കൃഷ്ണമൂര്‍ത്തി യു.എസ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. ഡെമോക്രാറ്റായ അമി ബേര എന്ന അമരീഷ് ബാബുലാല്‍ 2013 മുതല്‍ യു.എസ് കോണ്‍ഗ്രസ് അംഗമാണ്. കാലിഫോര്‍ണിയയിലെ 17ാം കോണ്‍ഗ്രസ് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രോഹിത് ഖന്ന, അതേ പാര്‍ട്ടിയിലെ മൈക് ഹോണ്ടയെയാണ് 19 ശതമാനം പോയന്‍റ് വോട്ടുകള്‍ നേടി ജയിച്ചത്. പ്രൈമറിയില്‍ രണ്ടാം സ്ഥാനത്തെത്തിയവര്‍ക്കും കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ കാലിഫോര്‍ണിയയിലെ നിയമം അനുവദിക്കുന്നുണ്ട്.
അങ്ങനെയാണ് ഇവിടെ പ്രധാന മത്സരം രണ്ട് ഡെമോക്രാറ്റുകള്‍ തമ്മിലായത്.

us-election-rohit-khanna
Rohit Khanna

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ലാല ലജ്പത് റായിയോടൊപ്പം പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത അമര്‍നാഥ് വിദ്യാലങ്കറുടെ ചെറുമകനാണ് രോഹിത്. പെന്‍സില്‍വേനിയയില്‍ ജനിച്ച രോഹിത്, ഷിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം, യേല്‍ ലോ സ്കൂളില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.

Print Friendly, PDF & Email

Related News

Leave a Comment