Flash News

പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനത്തിന്

November 10, 2016

New Delhi: Prime Minister Narendra Modi emplane for Frankfurt on the way of his United States visit, at AFS Palam in New Delhi on Thursday . PTI Photo

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുറപ്പെടും. സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ് വെക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കൂടാതെ സാമ്പത്തികവും സൈനികവുമായ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന് വരാനാണ് സാധ്യത. ജപ്പാന്‍ ആണവ സാങ്കേതിക വിദ്യകള്‍ ഇവിടെ ഉപയോഗപ്രദമാക്കുന്ന രീതിയില്‍ ആയിരിക്കും കരാറെന്നാണ് സൂചന. ഈ കരാറില്‍ ഒപ്പിടുന്നതോട് കൂടി ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായി ജപ്പാന്റെ ആദ്യ ആണവ കരാറായിരിക്കും ഇത്.

കൂടാതെ ചൈനാക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലുള്ള സ്ഥലങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യും. 2014 ഓഗസ്റ്റില്‍ മോദി ജപ്പാനും, 2015 ല്‍ ഷിന്‍സോ ആബെ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. പുതിയ ശാക്തിക ചേരികള്‍ രൂപപെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപെടുത്താന്‍ നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കൊയ്ച്ചി ഹഗ്യൂദ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top