Flash News

തടാകത്തിലേക്ക് ചാടിയ നടന്മാരിലൊരാളുടെ മൃതദേഹം കണ്ടെത്തി; നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു, സംവിധായകനും സ്റ്റണ്ട് മാസ്റ്ററും ഒളിവില്‍

November 10, 2016

kannada-actors-deadബംഗളൂരു: ഷൂട്ടിങ്ങിനിടെ ഹെലികോപ്ടറില്‍നിന്ന് തടാകത്തില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ രണ്ടു നടന്മാരില്‍ ഒരാളുടെ മൃതദേഹം ദേശീയ ദുരന്ത നിവാരണ സേന കണ്ടത്തെി. ജയനഗര്‍ സ്വദേശി ഉദയ് രാഘവിന്‍െറ (28) മൃതദേഹമാണ് ദുരന്തം നടന്ന സ്ഥലത്തിന് 20 മീറ്റര്‍ അകലെനിന്ന് കണ്ടെത്തിയത്. ഉദയിനൊപ്പം കാണാതായ അനിലിനെ ബുധനാഴ്ചയും കണ്ടെത്താനായില്ല.

ഉദയ്യുടെ മൃതദേഹം തടാകത്തിനരികെ പ്രത്യേക ടെന്‍റ് കെട്ടി പോസ്റ്റ്മോര്‍ട്ടം നടത്തി. സിനിമയുടെ നിര്‍മാതാവ് സുന്ദര്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ നാഗശേഖര്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ എന്നിവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള നീക്കത്തിലാണ് ഇവര്‍.

അനിലിനെ കണ്ടത്തൊനുള്ള തിരച്ചില്‍ തുടരും. 30 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന കാമറകളും ശ്വസനോപകരണങ്ങളുമെല്ലാം ഉപയോഗിച്ച് തിരച്ചില്‍ നടക്കുന്നത്. തടാകത്തില്‍ ഒരാളെകൂടി കാണാതായതായി സംശയമുണ്ട്.

ദൊഡ്ഡമന്നുഗുഡെ്ഡ സ്വദേശി യെല്ലയ്യയെയാണ് കാണാതായത്. ചൊവ്വാഴ്ച തിരച്ചില്‍ കാണാനെത്തിയ സമയത്ത് തേനീച്ചകളുടെ ആക്രമണം ഉണ്ടായപ്പോള്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം തടാകത്തില്‍ ചാടിയതായിരുന്നു ഇദ്ദേഹം. മറ്റു മൂന്നുപേരും തിരിച്ചെത്തിയിട്ടും ഇദ്ദേഹം എത്താത്തതിനാല്‍ ബന്ധുക്കള്‍ തവരക്കരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top