ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘത്തിന്റെ ചുമതലയില്‍ രൂപം കൊടുത്ത ‘ആത്മാവെ ഉണരുക’ എന്ന മ്യൂസിക്കല്‍ സിഡിയുടെ അമേരിക്കയിലെ പ്രകാശന കര്‍മ്മം ഒക്ടോബര്‍ 23 ഞായറാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് എപ്പിസ്ക്കോപ്പാ നിര്‍വഹിച്ചു. സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ പാട്ടുകളാണ് സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭദ്രാസനത്തിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ മാര്‍ത്തോമ്മാ മെസഞ്ചറിന്റെ മുന്‍ ചീഫ് എഡിറ്ററായ ഡോ. ഈപ്പന് ദാനിയേല്‍, ഗ്രേസി ദാനിയേല്‍ എന്നിവര്‍ക്ക് സിഡിയുടെ കോപ്പി നല്‍കികൊണ്ടാണ് അഭിവന്ദ്യ തിരുമേനി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
ഹൂസ്റ്റണ്‍ ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ടെലികോണ്‍ഫറന്‍സ് വേദിയായ ഇന്‍ര്‍നാഷണല്‍ പ്രയര്‍ലൈന്‍ (IPL USA) ആണ് സിഡി സ്പോണ്സര് ചെയ്തിരിക്കുന്നത്. ഇതിന്റെ വില്പനയില് നിന്ന് ലഭിയ്ക്കുന്ന വരുമാനം പാവപ്പെട്ട സുവിശേഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിയ്ക്കും.
ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, IPL USA സ്ഥാപക പ്രസിഡന്റ് ടി.എ. മാത്യു എന്നിവരും സന്നിഹതരായിരുന്നു. സിഡി ആവശ്യമുള്ളവര്‍ക്ക് സി.വി.ശാമുവേല്‍ (596-216-0602), ടി.എ. മാത്യു, (713-436-2207) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.