പത്തനംതിട്ട ജില്ലാ അസ്സോസിയേഷന്‍ ഉദ്ഘാടനം നവംബര്‍ 20-ന്; വീണാ ജോര്‍ജ്ജ് എം.എല്‍.എ. മുഖ്യാതിഥി

veena-george-mlaഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പുതുതായി രൂപം കൊണ്ട പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 20 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ (13339,Murphy Road, Stafford, TX 77477) വെച്ച് നടക്കും. ആറന്മുളയുടെ നിയമസഭാ സാമാജിക വീണാ ജോര്‍ജ്ജ് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും.

മാധ്യമരംഗത്തു നിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ്വ നേട്ടത്തിനുടമയായ വീണാ ജോര്‍ജ്ജിന് ഹൂസ്റ്റണിലും പരിസര പ്രദേശത്തുമുള്ള പത്തനംതിട്ട ജില്ലയിലെ പ്രവാസി സമൂഹം സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി മലയാളികളേയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുന്നതിനാണ് ജില്ലാ അസോസിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരേയും അസോസിയേഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശശിധരന്‍ നായര്‍ (പ്രസിഡന്റ്) 832 860 371, ജയിംസ് കൂടല്‍ (ജനറല്‍ സെക്രട്ടറി) 914 987 1101, ജീമോന്‍ റാന്നി (ജോയിന്റ് സെക്രട്ടറി) 407 718 4805, ഷാജി കല്ലൂര്‍ (ട്രഷറര്‍) 832 603 9415.

Print Friendly, PDF & Email

Leave a Comment