Flash News

നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് വൈറ്റ്ഹൗസിലെത്തി ഒബാമയുമായി കൂടിക്കാഴ്ച നടത്തി

November 10, 2016

_92389385_trump_epaവാഷിംഗ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡോണള്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലെത്തി. ന്യൂയോര്‍ക്കില്‍ നിന്ന് തന്റെ സ്വകാര്യ വിമാനത്തില്‍ വാഷിംഗ്ടണിലെ റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങി വൈറ്റ്ഹൗസിലെത്തിയ ട്രംപിനെ, പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓവല്‍ ഓഫീസില്‍ ഇരുവരും സൗഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ ഒബാമ അഭിനന്ദിച്ചു. തുടര്‍ന്ന് അധികാരകൈമാറ്റം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബാമയുടെ അമേരിക്കന്‍ പൗരത്വത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഒബാമയും പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ട്രംപ് യോഗ്യനല്ലെന്നും ആണവായുധം ഇത്തരമൊരാളെ എങ്ങനെയേല്‍പ്പിക്കുമെന്നും ഒബാമ പറഞ്ഞിരുന്നു.

_92389377_trump2_epa _92389381_trump_reu _92389399_trump2_reu _92389403_trump_getty _92390086_melania_michelle


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top