Flash News

മാര്‍ത്തോമാ സഭ നവംബര്‍ 13 ന് സഭൈക്യ ദിനമായി ആചരിക്കുന്നു

November 12, 2016

hisgracethemetropolitanന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനും, പ്രാദേശിക തലങ്ങളില്‍ ക്രിസ്തുവിലുള്ള ഐക്യത അനുഭവപ്പെടുന്നതിനും, ദൗത്യ നിര്‍വ്വഹണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സഹായകരമായ പരിപാടികള്‍ മാര്‍ത്തോമ്മാ സി. എസ്. ഐ, സി. എന്‍ ഐ സഭകള്‍ ചേര്‍ന്ന് നടപ്പാക്കുന്നതിന് സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണെന്ന് മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത പറഞ്ഞു.

എല്ലാ വര്‍ഷം നവംബര്‍ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാര്‍ത്ഥനാ ദിനമായി മൂന്ന് സഭകളും ചേര്‍ന്ന് ആചരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി മാര്‍ത്തോമാ സഭയിലെ എല്ലാ പള്ളികളിലും സഭാ ഐക്യത്തിന്റെ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വചന പ്രഘോഷണം നടത്തുകയും, സാധ്യമായ സ്ഥലങ്ങളില്‍ സി.എസ്.ഐ, സി.എന്‍.ഐ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ ഒരുമിച്ചുള്ള ആരാധന, വിശുദ്ധ കുര്‍ബാന, പട്ടക്കാരുടെ പുള്‍ പിറ്റ് ചെയ്ഞ്ച് ഐക്യ പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ എന്നിവ ക്രമീകരിക്കണമെന്ന് മെത്രാപോലീത്താ നിര്‍ദ്ദേശിച്ചു.

ക്രൈസ്തവ സഭകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന പ്രേക്ഷിത പ്രവര്‍ത്തനം പൂര്‍വ്വാധികം ഫലപ്രദമായിതീരുന്നതിനും, സഭൈക്യത്തിനുള്ള പരിശ്രമങ്ങള്‍ മുഖാന്തിരം കൂടുതല്‍ വിശാലതയും, വിശ്വദര്‍ശനവും ഉള്‍ക്കൊള്ളുവാനും, വിശ്വാസ സാഹോദര്യത്തിന്റെ മാനങ്ങള്‍ ഉള്‍ക്കൊണ്ട് സകല സൃഷ്ടിയേയും ക്രസിതുവില്‍ ഒന്നാക്കിത്തീര്‍ക്കുന്ന സൃഷ്ടി സമഗ്രതക്ക് വേണ്ടി യത്നിക്കപ്പെടുന്നതിനും ഇടയാകട്ടെ എന്ന് മെത്രാപോലീത്താ ആശംസിക്കുകയും ചെയ്തു. മാര്‍ത്തോമാ മെത്രാപോലീത്തായുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും നവംബര്‍ 13 ന് സഭൈക്യദിനമായി ആചരിക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top