കേരള മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന് ഡാളസില്‍ സ്വീകരണം നല്‍കുന്നു

jacob-punnooseഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്റെ നേതൃത്വത്തില്‍ കേരള മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐ.പി.എസിന് നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് 6.30ന് ഇര്‍വിംഗ് പസന്ത് ഇന്ത്യന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (2600 N.Beltline Road, Irving-7506) വെച്ച് സ്വീകരണം നല്‍കുന്നു.

കേരളപ്പിറവിയുടെ 60-മത് വാര്‍ഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ അന്നേ ദിവസം മലയാളികളായ മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നതും, പുതിയതായി രൂപീകരിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ഉത്ഘാടനകര്‍മ്മം തദവസരത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നിര്‍വ്വഹിക്കുന്നതുമാണ്.

സമ്മേളനത്തിലേക്ക് എല്ലാ മുതിര്‍ന്ന പൗരന്മാരേയും മലയാളികളേയും, സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനു വേണ്ടി ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ സിസില്‍ ചെറിയാന്‍ സിപിഎ എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment