Flash News

ഡിസംബര്‍ 16 മുതല്‍ സിനിമാ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കുന്നു

November 14, 2016

cinemaകൊച്ചി: തിയേറ്റര്‍ വിഹിതത്തെ ചൊല്ലി സിനിമാ നിര്‍മ്മാണമേഖലയില്‍ വീണ്ടും പ്രതിസന്ധി. മലയാള സിനിമാലോകത്തിന് പുതിയ ഉണര്‍വിന്‍റെ പാതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് വീണ്ടും തിയെറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ 16 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വിതരണം നിര്‍ത്തി വയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പതിനെട്ടോളം ചിത്രങ്ങളുടെ റിലീസാണ് തടസപ്പെടുന്നത് .

മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികളും തേന്മാവും, മമ്മൂട്ടിയൂടെ ഗ്രേറ്റ് ഫാദര്‍, ദുല്‍ഖര്‍ സല്‍മാന്‍ നയാകനാകുന്ന ജോമോന്‍റെ സുവിശേഷങ്ങള്‍, ദിലിപിന്‍റെ ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങിയ ഒരു പിടി ചിത്രങ്ങളുടെ റിലീസാണ് ഇതോടെ തടസപ്പെടുന്നത്.

നിലവില്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ സിനിമകളില്‍ നിന്നുള്ള വിഹിതത്തിന്‍റെ പകുതി മാത്രമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മറ്റ് തിയെറ്ററുകളില്‍ 65 ശതമാനം നിര്‍മ്മാതാവിനും 35 ശതമാനം തിയറ്ററുടമയ്ക്കും എന്ന നിലയിലാണ് വിഹിതം പങ്കിടുന്നത്. ഇതാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന തീരുമാനം അട്ടിമറിക്കാന്‍ നോക്കുന്നത് തിയെറ്റര്‍ ഉടമകളാണെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

നിലവിലെ നിരക്കില്‍ കുറവുവരുത്തി മാത്രമേ തിയറ്റര്‍ വിഹിതം നല്‍കുകയുള്ളുവെന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിതരണവും നിര്‍മാണവും നിര്‍ത്തിവെക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍െറയും സംയുക്തയോഗം തീരുമാനമെടുത്തത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കുമാറും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ഇ-ടിക്കറ്റ് സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് തിയറ്റര്‍ ഉടമകളുടെ നീക്കമെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top