ശബരിമല അഴിമതിയുടെ കൂത്തരങ്ങ് -കെ.പി. ശശികല

sasikala-on-sabarimalaതിരുവനന്തപുരം: ശബരിമല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ശബരിമലയുടെ വികസനകാര്യത്തില്‍ സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും രണ്ടുതട്ടിലാണ്. ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല. വഴിപാടുകളുടെ നിരക്ക് കുത്തനെകൂട്ടി ഭക്തരെ ദ്രോഹിക്കുകയാണ്.

ശബരിമലയിലെ അരവണ പ്ളാന്‍റ് സ്ഥാപിക്കാന്‍ നടപടിയെടുക്കാത്തത് അഴിമതിക്ക് കളമൊരുക്കാനാണ്. ശബരിമലയെ കച്ചവടക്കണ്ണോടെയാണ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും കാണുന്നത്. അതിന്‍െറ ഭാഗമായാണ് ആചാരങ്ങള്‍ മറികടന്ന് സ്ത്രീപ്രവേശനത്തിന് വേണ്ടി വാദിക്കുന്നത്. പുരുഷഭക്തന്മാര്‍ക്കുപോലും അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെയാണ് സ്ത്രീകള്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിയുക.

Print Friendly, PDF & Email

Leave a Comment