നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ടോ?

Modi-releases-netajiകൊച്ചി: നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രിക്ക് നടത്താനാവുമോ? പ്രധാനമന്ത്രിക്ക് ഇത്തരമൊരു പ്രഖ്യാപനത്തിന് അധികാരമുണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് അസാധുവായ കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കാന്‍ പ്രാഥമിക സഹകരണ സംഘങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമത്തിലെ സ്കീം പ്രകാരം കറന്‍സി നോട്ടുകളുടെ മൂല്യം പ്രഖ്യാപിക്കാനുള്ള അധികാരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കാണെന്ന് കല്ലേറ്റുങ്കര പ്രാഥമിക സഹകരണ സംഘം ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇത്തരമൊരു അധികാരപരിധിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രധാനമന്ത്രിക്ക് സ്ഥാനമില്ല. റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡിന്‍െറ അധികാരപരിധിയില്‍ വരുന്നതാണിത്.

ഈ നിയമത്തിന് വിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിന്‍െറ തുടര്‍ നടപടികള്‍ നടന്നുവരുകയാണ്. അതേസമയം, ഈ വിഷയം ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഹരജിക്കാര്‍ കോടതി മുമ്പാകെ നേരിട്ട് ഉന്നയിക്കുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment