വാഷിംഗ്ടണ്‍: വെസ്റ്റ് വിര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയറും നഗര വികസന കോര്പ്പറേഷന് പ്രവര്‍ത്തകയും അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമീല റാംസേ ടെയ്ലര് സോഷ്യല്‍ മീഡിയയിലിട്ട കമന്റാണ് വ്യാപക രോഷത്തിന് ഇടയാക്കുന്നത്. മിഷേല്‍ ഒബാമയില്‍ നിന്ന് മെലാനിയ ട്രംപിലേക്കുള്ള വൈറ്റ് ഹൗസ് മാറ്റത്തെ കുറിച്ച് പ്രതികരിക്കവെയാണ് ‘ഹീല്സിലെ വാലില്ലാകുരങ്ങ്'(Ape In Heels) എന്ന പരാമര്‍ശം പമീലയുടെ ഭാഗത്ത് നിന്നൂണ്ടായത്.
സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നത് വളരെ ഉന്മേഷം നല്‍കുന്നൊരു മാറ്റമാണ്.’ഹീല്സിലെ കുരങ്ങിനെ'(Ape In Heels) കണ്ട് ഞാന്‍ മടുത്തുവെന്നാണ് പമീല റാംസേ ടെയ്ലര് കുറിച്ചത്. നോണ്‍ പ്രൊഫിറ്റ് ഗ്രൂപ്പ് ഡയറക്ടറുടെ പരാമര്‍ശത്തിന് പിന്നാലെ ക്ലേ നഗരത്തിലെ മേയര്‍ ബിവേര്‍ലി വെയ്ലിങിന്റെ മറുപടിയെത്തി. ‘പാം നിങ്ങളെന്റെ ദിനം മികച്ചതാക്കി’ എന്നതായിരുന്നു മേയറുടെ കമന്റ്.
എന്‍ബിസിയുടെ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതോടെ മേയര്‍ക്കും ജീവനക്കാരിക്കുമെതിരെ പ്രതിഷേധം വ്യാപകമായി. ഇതോടെ ഇരുവരും പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഇരു വനിതകളേയും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് 14,000 പേര് ഓണ്‍ലൈനായി പരാതി നല്കി. ഇരുവരുടേയും ഫെയ്സ്ബുക്ക് പേജുകളും അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തു. സര്‍ക്കാര്‍ നിയന്ത്രിത നഗര വികസന സംഘടനയായ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് പമീലയെ പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു
ക്ലേ കൗണ്ടിയിലെ താമസക്കാരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ അമേരിക്കന്‍സാണ്. വംശീയമായി മിഷേല്‍ ഒബാമയെ അധിക്ഷേപിച്ചു കൊണ്ടുള്ള മേയറുടേയും അനുയായിയുടേയും പരാമര്‍ശം വെസ്റ്റ് വിര്‍ജീനിയയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ഇതോടെ രണ്ട് പേരും മാപ്പ് പറഞ്ഞു രംഗത്തെത്തി. വംശീയമായി അധിക്ഷേപിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നില്ല കമന്റെന്ന് മേയര്‍ വെയ്ലിങ് പ്രസ്താവനയില്‍ അറിയിച്ചു. വൈറ്റ് ഹൗസിലെ മാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ആര്‍ക്കെങ്കിലും പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply