കുടുംബസമേതം ബീച്ചില്‍ ഞങ്ങള്‍ക്കും വന്നാലെന്താ? കാലിഫോര്‍ണിയയിലെ താഹോയില്‍ നിന്നൊരു ദൃശ്യം

കാലിഫോര്‍ണിയയിലെ താഹോ തടാകതീരത്ത് ഒഴിവു ദിനം ആഘോഷിക്കാനെത്തിയവര്‍ ആദ്യം ആ കാഴ്ച കണ്ടൊന്നു ഞെട്ടി. ഒരു കരടിയും രണ്ട് കുട്ടികളും ബീച്ചിലൂടെ നടന്നുവരുന്നു.

എന്നാല്‍ തീരത്തുള്ള മണലിലും വെള്ളത്തിലുമിറങ്ങി കളിക്കുന്ന കരടിയമ്മയും കുട്ടികളും നിമിഷ നേരം കൊണ്ട് ആളുകളുടെ മനം കവര്‍ന്നു. പലരും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുറച്ച് സമയത്തെ നീരാട്ടിന് ശേഷം കരടിയമ്മയും കുട്ടികളും വനത്തിലേക്ക് തന്നെ തിരിച്ച് പോയി.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കരടിക്കുടുബം വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന തടാകതീരത്തെത്തിയത്. കനത്ത ചൂട് സഹിക്കാനാകാതെയാണ് മൃഗങ്ങള്‍ ജലാശയം തേടി വനത്തില്‍ നിന്നും പുറത്തിറങ്ങുന്നത്.

Print Friendly, PDF & Email

Leave a Comment