വാട്സ്ആപ് വീഡിയോ കാളിംഗ് ഇന്ത്യയിലും

maxresdefaultന്യൂഡല്‍ഹി: വാട്സ്ആപ് വീഡിയോ കാളിംഗ് സൗകര്യം ഇന്ത്യയിലും. ഇന്ത്യയടക്കം 180 രാജ്യങ്ങളില്‍ വീഡിയോ കാളിംഗ് സംവിധാനം നിലവില്‍വന്നതായി വാട്സ്ആപ് സഹസ്ഥാപകന്‍ യാന്‍ കോം ആണ് അറിയിച്ചത്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് നേരത്തേ തന്നെ ഈ സൗകര്യം ലഭിച്ചുതുടങ്ങിയിരുന്നെങ്കിലും എല്ലാവര്‍ക്കും ഇത് ലഭ്യമാവുന്നത് ഇപ്പോഴാണ്. വാട്സ്ആപിന്‍െറ 100 കോടി ഉപഭോക്താക്കളില്‍ 16 കോടിയും ഇന്ത്യയിലാണ്.

മറ്റു പല മെസേജിംഗ് ആപുകളിലും നേരത്തേ തന്നെ വീഡിയോ കാളിംഗ് സംവിധാനം നിലവില്‍ വന്നിരുന്നുവെങ്കിലും വാ്ട്സ്ആപില്‍ ഇത് ഏറെ വൈകിയാണ് എത്തുന്നത്. മിക്കവരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വാ്ട്സ്ആപില്‍ വീഡിയോ കാളിംഗ് എത്തുന്നതോടെ അതിന്‍െറ ജനകീയത ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ ബിസിനസ് ഹെഡ് നീരജ് അറോറ പറഞ്ഞു. നിലവിലെ വാ്ട്സ്ആപ് അപ്ഗ്രേഡ് ചെയ്യുന്നതോടെയാണ് വീഡിയോ കാളിംഗ് സൗകര്യം ലഭ്യമാവുക.

Print Friendly, PDF & Email

Leave a Comment