Flash News

നജീബ് അഹമ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി

November 16, 2016

missing-jnu-studentന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ആദ്യം 50, 000വും പിന്നീട് രണ്ടുലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണിത്.

നജീബിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സര്‍വകലശാല ഭരണ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ജാമിയാ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി സര്‍വകലാശാല, അലിഗഢ് മുസ്ലിം സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് വിദ്യര്‍ഥികളാണ് പങ്കെടുത്തത്.

നജീബിന് നീതി നല്‍കുന്നതിന് പകരം മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് വരുത്തി പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രാഷ്ട്രപതിക്ക് നല്‍കാന്‍ വിവിധ സര്‍വകലാശാലകളില്‍ ഒപ്പുശേഖരണവും ആരംഭിച്ചു. നജീബിന്‍െറ മാതാവ് ഫാത്വിമ നഫീസയും സഹോദരി സദഫും മാര്‍ച്ചില്‍ പങ്കെടുത്തു.

എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശി നജീബിനെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്. മര്‍ദ്ദനവുമയി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍വകലാശാല ഒരു നടപടിയും സ്വികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം എങ്ങൂമത്തൊതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കേസ് ക്രൈംബാഞ്ചിനെ ഏല്‍പ്പിച്ചിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top