പ്രതിസന്ധികളെ തരണം ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതം; ഹില്ലരി ക്ലിന്റന്റെ വികാരനിര്‍ഭരമായ പ്രസംഗം

untitledന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൊതുജന മധ്യത്തില്‍ ഹിലരിയുടെ വികാരനിര്‍ഭരമായ പ്രസംഗം. ഏവര്‍ക്കും മുന്നിലെത്തി സംസാരിക്കുക അനായാസമായ കാര്യമായിരുന്നില്ല എന്ന് അംഗീകരിച്ചു കൊണ്ടാണ് ഹിലരി പ്രസംഗം ആരംഭിച്ചത്. വിജയം പ്രതീക്ഷിച്ച തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആഘാതവും അതുണ്ടാക്കിയ മാനസിക വിഷമവും ഒളിച്ചുവെയ്ക്കാതെയാണ് ചില്‍ഡ്രന്‍സ് ഡിഫന്‍സ് ഫണ്ടിന്റെ ‘ബീറ്റ് ദ ഓഡ്‌സ്’ പരിപാടിയില്‍ ഹിലരി സംസാരിച്ചത്.

അമ്മയെ കുറിച്ച് അനുസ്മരിച്ചു കൊണ്ടാണ് തോല്‍വിക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ഹിലരി ക്ലിന്റണ്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ കൂടുതല്‍ സംസാരത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ക്ലിന്റണ്‍ മുതിര്‍ന്നില്ല. ട്രംപിന്റെ വിജയത്തെ കുറിച്ചും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചും സംസാരിക്കാതെ എന്താണ് ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഹിലരി ക്ലിന്റണ്‍ പറഞ്ഞത്. ജീവിതത്തില്‍ അമ്മയുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും ഹിലരി മനസു തുറന്നു.

ഈ നിമിഷത്തില്‍ അമ്മയെ കാണാനാഗ്രഹിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുഞ്ഞുനാളില്‍ ഉപേക്ഷിക്കപ്പെട്ട അമ്മ നാളുകള്‍ കഷ്ടപ്പെട്ടതിനും സംഘര്‍ഷങ്ങളിലൂടെ അതിജീവിച്ചതിനും ഫലമുണ്ടായിരിക്കുന്നുവെന്നും അതാണ് മകളുടെ നേട്ടങ്ങളെല്ലാമെന്നും അവരോട് പറയാന് ആഗ്രഹിക്കുന്നതായും ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ കാലിഫോര്‍ണിയയിലേക്കുള്ള ട്രെയിനില്‍ ഇരിക്കുന്ന അമ്മയുടെ കരം ഗ്രഹിച്ച് എല്ലാം ശരിയാവുമെന്ന് താന്‍ ഉറക്കെ പറയുന്നതായി സ്വപ്‌നം കാണാറുണ്ടെന്നും ഹിലരി പറഞ്ഞു.

വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവില്‍ ട്രംപ് ഭരണത്തെ ശക്തമായി അഭിമുഖീകരിക്കുമെന്നും നന്നായി പ്രവര്‍ത്തിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. എല്ലാവരോടും ഒതുങ്ങി കൂടാതെ വിഷയങ്ങളില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും അവര്‍ ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News