Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

അമേരിക്കന്‍ പൗരന്മാരുടെ പേരിലുള്ള വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജ്വല്ലറിയില്‍ തട്ടിപ്പിന് ശ്രമം

November 17, 2016

creditകാസര്‍ഗോഡ്: അമേരിക്കന്‍ പൗരന്മാരുടെ പേരിലുള്ള വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. മൂന്നുപേര്‍ മുംബൈ സ്വദേശികളും മറ്റുള്ളവര്‍ മലയാളികളുമാണ്.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇവര്‍ നഗരത്തിലെ ജ്വല്ലറിയിലെത്തിയത്. ആഭരണങ്ങള്‍ വാങ്ങിയശേഷം പണത്തിന് പകരം അമേരിക്കന്‍ അക്കൗണ്ടിലുള്ള ക്രെഡിറ്റ് കാര്‍ഡ് നല്‍കിയപ്പോള്‍ സംശയം തോന്നി ജ്വല്ലറി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമാകുന്നതെന്ന് അന്വേഷണത്തില്‍ അറിവായി.

സംഘത്തിലെ മൂന്നുപേര്‍ക്ക് തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. ഹാക്കിംഗ് വഴി അമേരിക്കന്‍ പൗരന്മാരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും ശേഖരിച്ച് തയാറാക്കിയ വ്യാജ കാര്‍ഡുകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളികള്‍ ഷോപ്പിംഗ് നടത്തുന്ന കടകളില്‍ നിന്നും, ഹോട്ടലുകളില്‍ നിന്നും അവര്‍ ഉപയോഗിക്കുന്ന ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഘങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. അടുത്ത കാലത്തായി വിദേശ ബാങ്കുകളിലെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണം അടിച്ചുമാറ്റുന്നത് വ്യാപകമായതിനെത്തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇന്ത്യയില്‍ ടൂറിസ്റ്റുകളായെത്തുന്നവരില്‍ വിദേശ രാജ്യങ്ങളില്‍ ഹൈടെക് മോഷണം നടത്തുന്നവരും ഉണ്ടെന്നും, അവരാണ് കേരളത്തിലെ തട്ടിപ്പുകാര്‍ക്ക് പരിശീലനം നല്‍കുന്നതെന്നും പോലീസ് സംശയിക്കുന്നു. അമേരിക്കന്‍ ബാങ്കുകളിലെ ക്രഡിറ്റ് കാര്‍ഡുകള്‍ ഇന്ത്യയിലെവിടേയും ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്നും, യാതൊരു കാരണവശാലും എടി‌എം ല്‍ നിന്ന് പണം എടുത്തുകഴിഞ്ഞ് രസീത് അശ്രദ്ധമായി വലിച്ചെറിയുകയോ മറ്റാര്‍ക്കെങ്കിലും പിന്‍ നമ്പര്‍ നല്‍കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താമസിക്കുന്ന ഹോട്ടലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്രഡിറ്റ് കാര്‍ഡ് വഴി വ്യവഹാരങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.

ഇപ്പോള്‍ നടന്ന തട്ടിപ്പു സംഘത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top